Q ➤ 54. “എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട് എന്നു പറഞ്ഞതാര്? രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 55. സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യുന്നതാര്?
Q ➤ 56. ദൈവം മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നതെന്ത്?
Q ➤ 57. ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിക്കാൻ കഴിവില്ലാത്തതാർക്ക്?
Q ➤ 58. 'ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്ക് ഇല്ല' എന്നു അറിഞ്ഞവനാര്?
Q ➤ 59. 'ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകല പ്രയത്നം കൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു' വേദഭാഗം കുറിക്കുക?
Q ➤ 60. 'അതിനോട് ഒന്നു കൂട്ടുവാനും അതിൽനിന്ന് ഒന്നു കുറെക്കാനും കഴിയുന്നതല്ല. മനുഷ്യൻ തന്നെ ഭയപ്പെടേണ്ടതിനു ദൈവം അതു ചെയ്തിരിക്കുന്നു' ഏതിനോട്?
Q ➤ 61. ദൈവം പ്രവർത്തിക്കുന്നതൊക്കെയും എന്താണെന്ന് ശലോമോൻ പറയുന്നു?
Q ➤ 62. കഴിഞ്ഞുപോയതിനെ വീണ്ടും അന്വേഷിക്കുന്നതാര്?
Q ➤ 63. ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും, സകല കാര്യത്തിനും സകല പ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു മനസ്സിൽ വിചാരിച്ചതാര്?
Q ➤ 64. മനുഷ്വന് മൃഗത്തെക്കാൾ വിശേഷതയില്ല എന്നു പറഞ്ഞതാര്?
Q ➤ 65. എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു വേദഭാഗം കുറിക്കുക?
Q ➤ 66. 'മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം? എന്നു ചോദിച്ചതാര്?