Q ➤ എന്നാണ് സ്വസ്ഥതയുള്ള ശബത്ത് ആചരിക്കേണ്ടത്? Ans ➤ ഏഴാം ദിവസം (23:3)
Q ➤ വിശുദ്ധ സഭായോഗം കൂടേണ്ട ദിവസം ഏത്? Ans ➤ ഏഴാം ദിവസം (23:3)
Q ➤ ആദ്യ കുറ്റ പുരോഹിതൻ നീരാജനം ചെയ്യേണ്ടത് എപ്പോൾ? Ans ➤ ശബ്ദത്തിന്റെ പിറ്റെന്നാൾ (23:11)
Q ➤ കറ്റ് നീരാജനം ചെയ്യുന്ന ദിവസം ദൈവത്തിന് എന്താണ് അർപ്പിക്കേണ്ടത്? Ans ➤ ഒരു വയസ്സ് പ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗം കഴിക്കണം (23:12)
Q ➤ പെന്തക്കോസ്ത് പെരുന്നാൾ എന്നാണ് ആഘോഷിക്കേണ്ടത്? Ans ➤ ആദ്യഫല പെരുന്നാളിന്റെ 50-ാം ദിവസം (23:16)
Q ➤ കാഹളധ്വനിപെരുന്നാൾ എന്നാണ് ആഘോഷിക്കേണ്ടത്? Ans ➤ ഏഴാം മാസം ഒന്നാം തീയതി (23:24)
Q ➤ യിസ്രായേൽ മക്കൾ ഏഴാം മാസം ഒന്നാം തീയതി ആചരിക്കുന്ന ഉത്സവം ഏത്? Ans ➤ കാഹളധ്വനിയുടെ ജ്ഞാപകം (23:24)
Q ➤ യിസ്രായേൽ മക്കളുടെ കലണ്ടറിൽ ഏഴാംമാസം പത്താം തീയതിക്കുള്ള പ്രത്യേകത എന്ത്? Ans ➤ മഹാപാപപരിഹാര ദിവസം (23:26-27)
Q ➤ എന്നാണ് പാപപരിഹാര ദിവസം? Ans ➤ ഏഴാം മാസം പത്താം തീയതി (23:27)
Q ➤ പാപപരിഹാര ദിവസം എന്താണ് ചെയ്യേണ്ടത്? Ans ➤ ആത്മതപനം ചെയ്യുകയും ദഹനയാഗം അർപ്പിക്കുകയും വേണം (23:32)
Q ➤ യിസ്രായേൽ ജനത്തിന് ആറാമത്തെ ഉത്സവം? Ans ➤ പാപപരിഹാര പെരുന്നാൾ (23:27)
Q ➤ കൂടാരപെരുന്നാൾ തുടങ്ങുന്നതെന്ന്? Ans ➤ ഏഴാം മാസം പതിനഞ്ചാം തിയതി (23:34)
Q ➤ എത്ര ദിവസമാണ് കൂടാരപെരുനാൾ ആചരിക്കുന്നത്? Ans ➤ ഏഴു ദിവസം (23:34)
Q ➤ എന്നാണ് അന്ത്യ സഭായോഗം? Ans ➤ കുടാരപെരുന്നാളിന്റെ എട്ടാം ദിവസം (23:36)