Malayalam Bible Quiz Job Chapter 15

Q ➤ 221. ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം സംസാരിക്കുമോ? ആരാണ് ചോദിച്ചത്?


Q ➤ 222. “നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ' ആര് ആരോടു പറഞ്ഞു?


Q ➤ 223. ഇയ്യോബ് ഭക്തിവെടിഞ്ഞു എന്തു മുടക്കിക്കളയുന്നു എന്നാണ് എലിഫസ് പറഞ്ഞത്?


Q ➤ 224.നീയോ ആദ്യം ജനിച്ച മനുഷ്യൻ ആരു പറഞ്ഞു?


Q ➤ 225 നീയോ ആദ്യം ജനിച്ച മനുഷ്യൻ ? ഗിരികൾക്കും മുമ്പേ നീ പിറന്നുവോ? ആര് ആരോടു പറഞ്ഞു?


Q ➤ 226. 'നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടിട്ടുണ്ടോ? ജ്ഞാനം നീ കുത്തക പിടിച്ചിരിക്കുന്നുവോ?' ആര് ആരോടു പറഞ്ഞു?


Q ➤ 227. 'അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?' ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 228. സ്വർഗ്ഗവും തൃക്കണ്ണിനു മുമ്പിൽ നിർമലമല്ല എന്നു പറഞ്ഞതാര്?


Q ➤ 229, ഞാൻ നിന്നെ ഉപദേശിക്കാം. കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം' എന്ന് ഇയ്യോബിനോട് പറഞ്ഞതാര്?


Q ➤ 230, ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നതാര്?


Q ➤ 231. ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു. സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. ആരുടെ?


Q ➤ 232, 'അവൻ ധനവാനാകയില്ല, അവന്റെ സമ്പത്തു നിലനിൽക്കയില്ല' ആര്?


Q ➤ 233. പടക്കൊരുങ്ങിയ രാജാവെന്നപോലെ കഷ്ടവും വ്യാകുലവുംകൊണ്ട്, ദുഷ്ടൻ ആക്രമിക്കപ്പെടുന്നതെന്തുകൊണ്ട്?


Q ➤ 234. സ്വയവഞ്ചനയായ വ്യാജത്തിൽ ആശ്രയിക്കുന്നവന്റെ പ്രതിഫലം എന്ത്?


Q ➤ 235. മുന്തിരിവള്ളിപോലെ പിഞ്ച് ഉതിർക്കുകയും ഒലിവുവൃക്ഷം പോലെ പൂ പൊഴിക്കുകയും ചെയ്യുന്നതാര്?


Q ➤ 236. കൈക്കൂലിയുടെ കൂടാരങ്ങൾ എന്തായിത്തീരും?


Q ➤ 237. ആരാണ് വന്ധ്യത പ്രാപിക്കുന്നത്?


Q ➤ 238. കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നതാര്?