Q ➤ 42. 'അവൻ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു, വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിചു' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ 43. ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവനു പകരം കൊടുത്തുകളയും' ആര് ആരോടു പറഞ്ഞു?
Q ➤ 44. യഹോവയുടെ കൈ നീട്ടി ഇയ്യോബിന്റെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ തൊട്ടാലാണ്, അവൻ മുഖത്തു നോ ക്കി ത്യജിച്ചു പറയുമെന്ന് സാത്താൻ യഹോവയോടു പറഞ്ഞത്?
Q ➤ 45. 'ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുത് യഹോവ ആരോടാണിങ്ങനെ കല്പിച്ചത്? ആരെക്കുറിച്ച്?
Q ➤ 46. ഉള്ളങ്കാൽ മുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിക്കപ്പെട്ടവൻ ആര്?
Q ➤ 47. നീ ഇനിയും ഭക്തി മുറുകെ പിടിച്ചിരിക്കുന്നുവോ? ആരാണ് ചോദിച്ചത്?
Q ➤ 48. ഇയ്യോബിന്റെ കൂട്ടുകാർ ആരെല്ലാം?
Q ➤ 49. ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടിവാരി മേലോട്ടു തലയിൽ വിതറിയവർ ആരെല്ലാം?
Q ➤ 50. ഒരു വാക്കും മിണ്ടാതെ ഏഴു രാപകൽ നിലത്തിരുന്നവർ ആരെല്ലാം?
Q ➤ 51. എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവച്ചുവോ? ആരും ചോദിച്ചു?