Q ➤ 516. 'ഞാൻ മരുഭൂമിയെ അതിനു വീടും ഉയർന്നിലത്തെ അതിനു പാർപ്പിടവുമാക്കി. അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു. എന്തിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്?
Q ➤ 517. 'അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുര യിൽ കൂട്ടുമെന്നും നീ വിശ്വസിക്കുന്നുവോ? ഏതു മൃഗത്തെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്?
Q ➤ 518. 'അതു ഉല്ലസിച്ചു ചിറകുവീശുന്നു. നിലത്തു മുട്ട ഇട്ടു പൊടിയിൽ വെച്ചു വിരിക്കുന്നു. തന്റെ പ്രയാണം വ്യർഥമായി പോകുമെന്നു ഭയപ്പെടുന്നുമില്ല' ഏതു പക്ഷിയെപ്പറ്റിയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ?
Q ➤ 519. അതിനു ജ്ഞാനമില്ലാതാക്കി, വിവേകം അതിനു നൽകിട്ടുമില്ല. അതു ചിറകടിച്ചുപൊങ്ങി ഓടുമ്പോൾ കുതിരയെയും പുറ ത്തു കയറിയവനേയും പരിഹസിക്കുന്നു' എന്തിനെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?
Q ➤ 520. കുനിഞ്ഞു കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജീവികൾ ഏതെല്ലാം?
Q ➤ 521. മരുഭൂമിയെ വീടും ഉവർനിലത്തെ പാർപ്പിടവും ആക്കിയിരിക്കുന്ന ജീവികൾ ഏവ?
Q ➤ 522. ഉല്ലസിച്ച് ചിറകുവീശുന്ന പക്ഷി?
Q ➤ 523. നിലത്ത് മുട്ടയിട്ട് വിരിക്കുന്ന പക്ഷി?
Q ➤ 524. വിവേകം ലഭിച്ചിട്ടില്ലാത്ത പക്ഷി?
Q ➤ 525. താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്ന മൃഗം ഏത്?
Q ➤ 526 കാഹളനാദം ധ്വനിക്കുന്തോറും ഹാഹാ എന്നു ചിനക്കുന്ന മൃഗം?
Q ➤ 527. പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്ന മൃഗം ഏത്?
Q ➤ 528, ചിറകു തെക്കോട്ടു വിടർത്തി പറക്കുന്ന പക്ഷിയേത്?
Q ➤ 529. ഉയരത്തിൽ കൂടുവെക്കുന്ന പക്ഷിയേത്?
Q ➤ 530. 'അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗത്തിലും തന്നെ അവിടെനിന്ന് അത് ഇര തെരയുന്നു അതിന്റെ കണ്ണു ദൂരത്തെ കാണുന്നു. എന്തിനെക്കുറിച്ചാണിപ്രകാരം പറഞ്ഞിരിക്കുന്നത്?
Q ➤ 531. പട്ടുപോയവൻ എവിടെയോ അവിടെ അതുണ്ട്. അതിന്റെ പേർ പറയാമോ?