Q ➤ ഭോജനയാഗത്തിന് ഏതു വസ്തു ആകാം? Ans ➤ നേരിയ മാവ്, എണ്ണ, കുന്തിരിക്കം (2:2)
Q ➤ ഏതു യാഗത്തിലാണ് കുന്തിരിക്കം ഉപയോഗിക്കുന്നത്? Ans ➤ സൗരഭ്യവാസനയായ ദഹനയാഗത്തിൽ (2:2)
Q ➤ ആരാണ് യാഗം കഴിക്കേണ്ട പുരോഹിതൻ? Ans ➤ അഹരോനും പുത്രന്മാരും (1:8; 2:2)
Q ➤ ഭോജനയാഗമായി അർപ്പിക്കുന്നതിൽ കുന്തിരിക്കം എന്തുമാത്രം ഉപയോഗിക്കേണം? Ans ➤ ഒരു കൈനിറയെ (2:2)
Q ➤ ഭോജനയാഗത്തിന്റെ ശേഷിപ്പ് ആർക്കുള്ളതാണ്? Ans ➤ അഹരോനും പുത്രന്മാർക്കും (2:3)
Q ➤ ഏതുതരത്തിലുള്ള വടകൾ ആണ് ഭോജനയാഗമായി കഴിക്കേണ്ടത്? Ans ➤ പുളിപ്പില്ലാത്ത എണ്ണ പുരട്ടിയത് (2:4)
Q ➤ ഏത് തരത്തിലുള്ള ദോശകൾ ആണ് ഭോജനയാഗത്തിനായി ഉപയോഗിക്കാവുന്നത്? Ans ➤ നേരിയ മാവുകൊണ്ട് ഉണ്ടാക്കിയ എണ്ണ ചേർത്ത് പുളിപ്പില്ലാത്തത് (2:4)
Q ➤ ഭോജനയാഗത്തിന് എന്ത് ഉണ്ടാകാൻ പാടില്ല? Ans ➤ പുളിപ്പ് (2:11)
Q ➤ യഹോവയ്ക്ക് ദഹനയാഗമായി എന്തെല്ലാം ദഹിപ്പിക്കാൻ പാടില്ല? Ans ➤ പുളിച്ചതും തേൻ ചേർത്തതും (2:11)
Q ➤ ഏതു യാഗത്തിലാണ് ഉപ്പുചേർക്കേണ്ടത്? Ans ➤ ഭോജനയാഗത്തിൽ (2:13)
Q ➤ ആദ്യഫലങ്ങളുടെ ഭോജനയാഗം എങ്ങനെയാണ് കഴിക്കേണ്ടത്? Ans ➤ കതിർ ചുട്ട് ഉതിർത്ത മണികൾ (2:14)