Q ➤ 739. ബഹുമാനം പൊരുത്തമല്ലാത്തതാർക്ക്?
Q ➤ 740. വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷനു പൊരുത്തമല്ലാത്തതെന്ത്?
Q ➤ 741. 'കാരണം കൂടാതെ ശാപം പറ്റുകയില്ല' എന്തുപോലെ?
Q ➤ 742. കഴുതയ്ക്ക് എന്താണ് ഉപയോഗിക്കുന്നത്?
Q ➤ 743, മൂഢന്മാരുടെ മുതുകിന് വേണ്ടതെന്ത്?
Q ➤ 744. ചമ്മട്ടി ഉപയോഗിക്കുന്ന ഒരു മൃഗം?
Q ➤ 745. സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നവനാര്?
Q ➤ 746. മൂഢന്മാരുടെ വായിലെ സദൃശവാക്യം എന്തുപോലെയാണ്?
Q ➤ 747. മുഢനു ബഹുമാനം കൊടുക്കുന്നത് എന്തുപോലെ?
Q ➤ 748. മത്തന്റെ കയ്യിലെ മുള്ളുപോലെയിരിക്കുന്നതെന്ത്?
Q ➤ 749. മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നത് ഏതുപോലെ?
Q ➤ 750. ഛർദ്ദിയിലേക്കു വീണ്ടും തിരിയുന്ന ജന്തു?
Q ➤ 751. കതകു ചുഴിക്കുറ്റിയിൽ എന്നപോലെ തന്റെ കിടക്കയിൽ തിരിയുന്നതാര്?
Q ➤ 752. വഴിയിൽ കേസരിയുണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ പറയുന്നതാര്?
Q ➤ 753, തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ എന്തുപോലെയാണ്?
Q ➤ 754. കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നുപറയുന്ന മനുഷ്യൻ എന്ത് എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു?
Q ➤ 755. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ?
Q ➤ 756. കരി കനലിനും വിറകു തിക്കും എന്നപോലെ വഴക്കുകാരൻ എന്തു ജ്വലിക്കുന്നതിനു കാരണമാകുന്നു?
Q ➤ 757, വയറിന്റെ അറകളിലേക്കു ചെല്ലുന്ന സ്വാദുഭോജനം ഏത്?
Q ➤ 758. വെള്ളിക്കാടം പൊതിഞ്ഞ മൺകുടം പോലെ ഇരിക്കുന്നതെന്ത്?
Q ➤ 759. 'അധരംകൊണ്ടു വേഷം ധരിക്കുന്നു. ഉള്ളിലോ സംഗ്രഹിച്ചുവെക്കുന്നു' ആര്?
Q ➤ 761. 'കുഴി കുഴിക്കുന്നവൻ അതിൽ വീഴും' എന്നു പറഞ്ഞതാര്?
Q ➤ 762. കുഴികുഴിക്കുന്നവൻ എന്തുചെയ്യും?
Q ➤ 763. എന്തുപറയുന്ന വായാണ് നാശം വരുത്തുന്നത്?