Malayalam Bible Quiz Psalms Chapter 101-110

Q ➤ 706. 'ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും' എന്നു പറഞ്ഞതാര്?


Q ➤ 707. എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന തെവിടെ?


Q ➤ 708.102-ാം സങ്കീർത്തനത്തിൽ കാണുന്ന പക്ഷികളേതെല്ലാം?


Q ➤ 709. 'എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെ ആകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു' വേദഭാഗം കുറിക്കുക?


Q ➤ 710. അവളോടു കൃപ കാണിക്കാനുള്ളകാലം, അതേ അതിനു സമയം വന്നിരിക്കുന്നു ആരോട്?


Q ➤ 711. 'അവ നശിക്കും, നിയോ നിലനിൽക്കും; അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും. അവ മാറിപ്പോകയും ചെയ്യും നശിക്കുന്നത് എന്ത്?


Q ➤ 712. 'എൻമനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക, എൻമനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. ആരുടേതാണീ വാക്കുകൾ രേഖപ്പെടുത്തി യിരിക്കുന്നതെവിടെ?


Q ➤ 713. സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നതാര്?


Q ➤ 714. യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം വായ്പ നന്മകൊണ്ടു തൃപ്തിവരുത്തുന്നവനാര്?


Q ➤ 715. യഹോവ തന്റെ വഴികളെയും പ്രവൃത്തികളെയും അറിയിച്ചതാരെയെല്ലാം?


Q ➤ 716. എന്തുപോലെയാണ് യഹോവയുടെ ദയ തന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നത്?


Q ➤ 717. യഹോവ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നത് എന്തുപോലെയാണ്?


Q ➤ 718. യഹോവയ്ക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നത് എന്തുപോലെയാണ്?


Q ➤ 719. യഹോവ തന്റെ സിംഹാസനത്തെ സ്ഥാപിച്ചിരിക്കുന്നതെവിടെ?


Q ➤ 120. എൻ മനമേ, യഹോവയെ വാഴ്ത്തുക' എന്ന വാക്കുകളിൽ ആരംഭിക്കുകയും അവസാ നിക്കുകയും ചെയ്യുന്ന സങ്കീർത്തനം?


Q ➤ 721. 'അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു ആര്?


Q ➤ 722. നമ്മുടെ അകൃത്യം മോചിക്കുകയും രോഗങ്ങൾ സൗഖ്യമാക്കുകയും ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുകയും ദയയും കരുണയും അണിയിക്കുകയും ചെയ്യുന്നവനാര്?


Q ➤ 723. സകലത്തെയും ഭരിക്കുന്ന രാജത്വം ആരുടേത്?


Q ➤ 724, 'എൻമനമേ, യഹോവയെ വാഴ്ത്തുക' എന്ന് ആരംഭിക്കുന്ന സങ്കീർത്തനങ്ങളേവ?


Q ➤ 725. വസ്ത്രം ധരിക്കുമ്പോലെ പ്രകാശത്തെ ധരിക്കുകയും തിരശ്ശീല പോലെ ആകാശത്ത് വിരിക്കുകയും, തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുകയും ചെയ്യുന്നതാര്?


Q ➤ 726, മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൽ ചിറകിന്മേൽ സഞ്ചരിക്കുകയും, കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുകയും ചെയ്യുന്നവനാര്?


Q ➤ 727. ഒരിക്കലും ഇളകിപ്പോകാതെവണ്ണം അടിസ്ഥാനത്തിന്മേൽ യഹോവ സ്ഥാപിച്ചിരിക്കുന്നത് എന്തിനെയാണ്?


Q ➤ 728. പെരുഞ്ഞാറെക്കു പാർപ്പിടമാകുന്ന വൃക്ഷം?


Q ➤ 729. 'യഹോവയുടെ വൃക്ഷം' എന്നു വിശേഷിപ്പിച്ചിരിക്കുന്ന വൃക്ഷമേത്?


Q ➤ 730. ഉയർന്നമലകൾ, പനകൾ എന്നിവ ഏതിനൊക്കെ സങ്കേതമാകുന്നു?


Q ➤ 731. ഇരക്കായി അലറുകയും ദൈവത്തോട് ആഹാരം ചോദിക്കുകയും ചെയ്യുന്ന മൃഗം?


Q ➤ 732. വലിപ്പവും വിസ്താരവുമുള്ള സമുദ്രത്തിൽ കളിക്കാൻ ദൈവം ഉണ്ടാക്കിയതെന്തിനെ?


Q ➤ 733, യഹോവ നോക്കുമ്പോൾ വിറക്കുന്നതെന്ത്?


Q ➤ 734. യഹോവ തൊടുമ്പോൾ പുകയുന്നതെന്ത്?


Q ➤ 735. 'എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവയ്ക്കു പാടും, ഞാൻ ഉള്ളടത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും' വേദഭാഗം കുറിക്കുക?


Q ➤ 736. മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നതാര്?


Q ➤ 737 ഭൂമിയിൽ നിന്ന് യഹോവ, മനുഷ്യനുവേണ്ടി ഉത്ഭവിപ്പിക്കുന്നതെന്തെല്ലാം?


Q ➤ 739. “യഹോവ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ ആരോടാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ 740. ആരെ അന്വേഷിക്കുന്നവരുടെ ഹൃദയമാണ് സന്തോഷിക്കുന്നത്?


Q ➤ 741. അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും ആയിരം തലമുറയോളം ഓർക്കുന്നവനാര്?


Q ➤ 742. 'രാജാവ് ആളയച്ച് അവനെ വിടുവിച്ചു. ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി, തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവസമ്പത്തിനും അധിപതിയായും നിയമിച്ചു. ആരെ? രാജാവാര്?


Q ➤ 743. ആരാണ് ഹാമിന്റെ ദേശത്തു വന്നു പാർത്തത്?


Q ➤ 744. 'അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും അവിടെ പരദേശികളും ആയിരുന്നു ആര്?


Q ➤ 745. "ഇവർ അവരുടെയിടയിൽ യഹോവയുടെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുത ങ്ങളും കാണിച്ചു ആരെല്ലാം?


Q ➤ 746. ദേശത്തിലെ സസ്വം ഒക്കെയും വയലിലെ വിളയും തിന്നുകളഞ്ഞതെന്ത്?


Q ➤ 747. ദേശത്തിലെ ഏതൊക്കെ വൃക്ഷങ്ങളാണ് യഹോവ നശിപ്പിച്ചത്?


Q ➤ 148. മഴക്കു പകരം യഹോവ ദേശത്തയച്ചതെന്ത്?


Q ➤ 749. രാജാക്കന്മാരുടെ പള്ളിയറകളിൽപ്പോലും നിറഞ്ഞതെന്ത്?


Q ➤ 750 യഹോവ കല്പിച്ചപ്പോൾ ദേശത്തെല്ലാം വന്നതെന്ത്?


Q ➤ 751. എപ്പോഴാണ് ഫറവോൻ യിസ്രായേൽമക്കളെ വിട്ടയക്കുവാൻ തയ്യാറായത്?


Q ➤ 752. നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും' എന്നു യഹോവ അരുളിച്ചെയ്തതാരോടാണ്?


Q ➤ 753, സഹോദരന്മാർ ദാസനായി വിട്ടുകളഞ്ഞതാരെ?


Q ➤ 754. യഹോവയ്ക്കു സ്തോത്രം ചെയിൻ' എന്നാരംഭിച്ച് “യഹോവയെ സ്തുതിപ്പിൻ' എന്നവസാനിപ്പിക്കുന്ന സങ്കീർത്തനം?


Q ➤ 755 ന്യായത്തെ പ്രമാണിക്കുന്നവരെയും എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുന്നവരെയും ആരുടെ ഗണത്തിൽ ഉൾപ്പെടുത്താം?


Q ➤ 756 'യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു തുടങ്ങുന്ന സങ്കീർത്തനം?


Q ➤ 757. പാളയത്തിൽ വെച്ച് യിസ്രായേൽജനം ആരോടെല്ലാമാണ് അസൂയപ്പെട്ടത്?


Q ➤ 758. ഭൂമി പിളർന്നു വിഴുങ്ങിയതാരെ? മുടിക്കളഞ്ഞതാരെ?


Q ➤ 759. യിസ്രായേൽമക്കൾ, എവിടെ വെച്ചാണ് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ച്, തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീർത്തത്?


Q ➤ 760.മിസയിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും ചെങ്കടലിൽ ഭയങ്കര കാര്യങ്ങളും ചെയ്തവനായി, തങ്ങളുടെ രക്ഷിതാവായ ദൈവത്തെ മറന്നുകളഞ്ഞതാര്?


Q ➤ 761. യഹോവയുടെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ നിന്നതാര്?


Q ➤ 762. എന്തിനോടു ചേർന്നാണ് യിസ്രായേൽമക്കൾ തങ്ങൾക്കുള്ള ബലികളെ തിന്നത്?


Q ➤ 763. ആര് എഴുന്നേറ്റു ശിക്ഷ നടത്തിയപ്പോഴാണ് ബാധ നിർത്തലായത്?


Q ➤ 764. തങ്ങളുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചതാര്?


Q ➤ 765. എന്തിനുവേണ്ടിയാണ് ജാതികളുടെയിടയിൽ നിന്നും യിസ്രായേൽ ജനത്തെ ശേഖരിക്കുന്നത്?


Q ➤ 766. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി?ആരാണ് അധരങ്ങളാൽ അവിവേകം സംസാരിച്ചത്?


Q ➤ 767, യിസ്രായേൽമക്കൾ നിമിത്തം യഹോവയാൽ ദോഷം ഭവിച്ചതാർക്ക്?


Q ➤ 768, സങ്കീർത്തനങ്ങളിൽ അഞ്ചാം പുസ്തകം തുടങ്ങുന്നത് ആരിലാണ്?


Q ➤ 769. ആർത്തിയുള്ളവന് തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കു കയും ചെയ്യുന്നതാര്?


Q ➤ 770 തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും അകൃത്യങ്ങൾ നിമിത്തവും കഷ്ടപ്പെട്ടതാര്?


Q ➤ 771. അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു ആര്?


Q ➤ 772. ആരുടെ ദുഷ്ടത നിമിത്തമാണ് യഹോവ നദികളെ മരുഭൂമിയും നീരുറവകളെ വരണനിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കിയത്?


Q ➤ 773, യഹോവയുടെ കൃപകളെ ചിന്തിക്കുന്നതാര്?


Q ➤ 774. 'ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനം കൊണ്ട് ഞാൻ കീർത്തനം പാടും' എന്നു പറഞ്ഞതാര്?


Q ➤ 775. 'ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും വേദഭാഗം കുറിക്കുക?


Q ➤ 776 വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും, ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും ആര് ആരോടു പറഞ്ഞു?


Q ➤ 777, 'എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ എന്നു പ്രാർഥിച്ചതാര്?


Q ➤ 778 'ഞാൻ എന്റെ വായ്ക്കകൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും' എന്നു പറഞ്ഞതാര്?


Q ➤ 779. 'അത് വെള്ളം പോലെ അവന്റെയുള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു. അത് അവനു പുതയ്ക്കുന്ന വസ്ത്രം പോലെയും നിത്വം അരെക്കുകെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ' ഏത്?


Q ➤ 780, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തി രിക്ക; നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും ആര് ആരോട് അരുളിച്ചെയ്തതാണിത്?


Q ➤ 781. വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു വരുന്നതെന്ത്?


Q ➤ 782, നീ മല്കിസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ' എന്നു സത്യം ചെയ്ത് അനുതപിക്കാത്തതാര്?


Q ➤ 783. ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളകയും, ജാതികളുടെയിടയിൽ ന്യായം വിധിക്കുകയും എല്ലാടവും ശവങ്ങൾകൊണ്ടു നിറക്കുകയും വിസ്താരമായി ദേശത്തിന്റെ തലവനെ തകർത്തുകളകയും ചെയ്യുന്നവനാര്?