Malayalam Bible Quiz Psalms Chapter 11-20

Q ➤ 135. ദുഷ്ടന്മാർ ആരെ ഇരുട്ടത്ത് എതിനാണ് വില്ലുകുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നത്?


Q ➤ 136. ‘അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും' എന്ന് രേഖപ്പെടുത്തി യിരിക്കുന്ന ദാവീദിന്റെ സങ്കീർത്തനം?


Q ➤ 137. യഹോവയുടെ സിംഹാസനം എവിടെയാണ്?


Q ➤ 138. യഹോവ ആരെയാണ് ശോധന ചെയ്യുന്നത്?


Q ➤ 139. യഹോവയുടെ ഉള്ളം വെറുക്കുന്നതാരെയെല്ലാം?


Q ➤ 140. "അവന്റെ കണ്ണുകൾ ദർശിക്കുന്നു; കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു' ആരുടെ?


Q ➤ 141. ആരുടെമേലാണ് യഹോവ കണികളെ വർഷിപ്പിക്കുന്നത്?


Q ➤ 142. ദുഷ്ടന്മാരുടെ പാനപാത്രത്തിലെ ഓഹരി എന്തായിരിക്കും?


Q ➤ 143. നീതിയെ ഇഷ്ടപ്പെടുന്നവനും നേരുള്ളവരാൽ ദർശിക്കപ്പെടുന്നവനുമായ നീതിമാനാര്?


Q ➤ 144. പക്ഷികളെ നിങ്ങളുടെ പർവതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നത് എങ്ങനെ? എന്നു പറഞ്ഞതാരാണ്?


Q ➤ 145. 'യഹോവേ, രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു എന്നു പ്രാർഥിച്ചതാര്?


Q ➤ 146. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരോട് വ്യാജം സംസാരിക്കുന്നത് എന്തിനാലാണ്? കപടമുള്ള അധരത്തോടും


Q ➤ 147. യഹോവ എന്തെല്ലാമാണ് ഛേദിച്ചുകളയുന്നത്?


Q ➤ 148. 'എളിയവരുടെ പീഡയും ദീർഘ ശ്വാസവും നിമിത്തം ഇപ്പോൾ ഞാൻ എഴുന്നേലം; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും' എന്നരുളിച്ചെയ്തതാര്?


Q ➤ 149. നിലത്ത് ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്തു വെള്ളിപോലെ ഇരിക്കുന്ന തെന്ത്?


Q ➤ 151. ഈ തലമുറയിൽ നിന്നു യഹോവ കാത്തുസൂക്ഷിക്കുന്നതാരെ?


Q ➤ 152. 'യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവന്നു പാട്ടുപാടും' എന്നു പറഞ്ഞ സങ്കീർത്തനക്കാരനാര്?


Q ➤ 153. “എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും; എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും ആദ് ആരോടു പറഞ്ഞു?


Q ➤ 154. "എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 155. ദൈവം ഇല്ല എന്നു ഹൃദയത്തിൽ പറയുകയും വഷളന്മാരായി മേത പ്രവർത്തിക്കുകയും ചെയ്യുന്നതാര്?


Q ➤ 156. ആരെ കാണുവാനാണ് യഹോവ സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നത്?


Q ➤ 157, എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവ നില്ല, ഒരുത്തൻ പോലുമില്ല എന്നു പറഞ്ഞതാര്?


Q ➤ 158. ദരിദ്രന്റെ സങ്കേതമാര്?


Q ➤ 159, 'യഹോവയോട് അവർ പ്രാർഥിക്കുന്നില്ല' ആര്?


Q ➤ 160, യഹോവ ആരുടെ തലമുറയിലാണുള്ളത്?


Q ➤ 161. സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ വന്ന്, യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതാര്?


Q ➤ 162. ചോദ്യവും ഉത്തരവുമായി നൽകിയിരിക്കുന്ന സങ്കീർത്തനമേത്?


Q ➤ 163. “നീ എന്റെ കർത്താവാകുന്നു, നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല' എന്ന് നാം യഹോയോടു പറഞ്ഞതാര്?


Q ➤ 164. ദൈവത്തിനു പ്രസാദമുള്ള ശ്രേഷ്ഠന്മാർ ആരാണ്?


Q ➤ 165. ആരുടെ വേദനകളാണ് വർദ്ധിക്കുന്നത്?


Q ➤ 166. എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 167. 'അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 168. 'ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവൻ എന്റെ വലത്തു ഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകയില്ല' എന്നു പറഞ്ഞതാര്?


Q ➤ 169. യഹോവയെ വലത്തുഭാഗത്തു നിർത്തിയതുമൂലം ദാവീദിനു ലഭിച്ച അനുഗ്രഹങ്ങളേവ?


Q ➤ 170. ജീവന്റെ വഴി കാണിച്ചുതരുന്നതാര്?


Q ➤ 171. ആരുടെ സന്നിധിയിലാണ് സന്തോഷപരിപൂർണതയും വലത്തുഭാഗത്തെന്നും പ്രമോദ ങ്ങളും ഉള്ളത്?


Q ➤ 172. 'എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും' എന്നു പറഞ്ഞതാര്?


Q ➤ 173. "എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 174. "എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല' എന്നു യഹോവയോടു പ്രാർഥിച്ചതാര്?


Q ➤ 175. 'കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ' എന്നു യഹോവയോടു പ്രാർഥിച്ചതാര്?


Q ➤ 176. 'ഞാനോ നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും' എന്നു പറഞ്ഞതാര്?


Q ➤ 177. യഹോവ ഹൃദയത്തെ ശോധന ചെയ്തപ്പോൾ ദുരുദ്ദേശമൊന്നും കണ്ടെത്താതിരുന്നത് ആരിലാണ്?


Q ➤ 178. 'എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് ദാവീദ് പാടിയിരിക്കുന്നത് ഏതു സങ്കീർത്തനത്തിലാണ്?


Q ➤ 179. ബലം, ശൈലം, കോട്ട, രക്ഷകൻ, ദൈവം, പാറ, പരിച, ഗോപുരം എന്നിങ്ങനെയുള്ള വിശേഷണം ദാവീദ് യഹോവയ്ക്കു


Q ➤ 180. യഹോവയുടെ കോപത്തിൽ ഞെട്ടി വിറച്ചതെന്ത്?


Q ➤ 182. ആകാശം ചായിച്ചിറങ്ങിയവന്റെ കാൽക്കീഴുണ്ടായിരുന്നതെന്ത്?


Q ➤ 183. അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കിയതാര്?


Q ➤ 184. യഹോവയുടെ മുമ്പിലുള്ള പ്രകാശത്താൽ മേഘങ്ങളിൽ കൂടി പൊഴിഞ്ഞതെന്തെല്ലാം?


Q ➤ 185. യഹോവയുടെ ഭർത്തനത്താലും മുക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും കാണായ് വന്നത് എന്ത്? വെളിപ്പെട്ടതെന്ത്?


Q ➤ 186. യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്ന്, അകൃത്യം ചെയ്യാതെ തന്നെത്തന്നെ കാത്തതാര്?


Q ➤ 187. യഹോവ ദാവീദിന്നു എന്തുപ്രകാരമാണ് പ്രതിഫലം നൽകിയത്?


Q ➤ 188. എങ്ങനെ നടക്കുന്നവരെയാണ് യഹോവ താഴ്ത്തുന്നത്?


Q ➤ 189. 'എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും' എന്നു പറഞ്ഞ താര്?


Q ➤ 190. തികവുള്ളതെന്ത്? ഊതിക്കഴിച്ചതെന്ത്?


Q ➤ 191. “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാറുള്ളൂ' എന്നു പറഞ്ഞതാര്?


Q ➤ 192, യഹോവ ദാവീദിനു നൽകിയ പരിചയെന്ത്?


Q ➤ 193. 'ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 194. “യഹോവ ജീവിക്കുന്നു, എന്റെ പാറ വാഴ്ത്തപ്പെട്ടവൻ എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ' എന്നു പറഞ്ഞതാര്?


Q ➤ 195. ദാവീദിനും അവന്റെ സന്തതിക്കും ദയ, മഹാരം ഇവ നൽകിയതാര്?


Q ➤ 196. അവന്റെ മൂക്കിൽ നിന്നു പുകപൊങ്ങി വായിൽ നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കിൽനിന്നു ജ്വലിച്ചു ആരെക്കുറിച്ചാണിവിടെ പരമാർശിച്ചിരിക്കുന്നത്?


Q ➤ 197, തങ്ങളുടെ ദുർഗങ്ങളിൽ നിന്നും വിറച്ചുകൊണ്ടുവരുന്നതാര്?


Q ➤ 198. “ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും' എന്നു യഹോവയോടു പറഞ്ഞതാര്?


Q ➤ 199, ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുകയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു' എന്നു പറഞ്ഞതാര്?


Q ➤ 200.ദൈവം ആരെയാണ് രക്ഷിക്കുന്നത്?


Q ➤ 201. ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. എന്തിനെ ക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 202.ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നതെന്ത്? അവന്റെ കൈവേലയെ പ്രസിദ്ധ മാക്കുന്ന തെന്ത്?


Q ➤ 203 തികവുള്ളതും പ്രാണനെ തണുപ്പിക്കുന്നതുമായ സംഗതി എന്ത്?


Q ➤ 204 വിശ്വാസമുള്ളതും അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നതുമായ സംഗതി എന്ത്?


Q ➤ 205 നേരുള്ള യഹോവയുടെ ആജ്ഞകൾ സന്തോഷിപ്പിക്കുന്നത് എന്തിനെയാണ്?


Q ➤ 206 നിർമലമായതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആയ സംഗതി എന്താണ്?


Q ➤ 207. യഹോവഭക്തിയുടെ പ്രത്യേകതകളേവ?


Q ➤ 208.യഹോവയുടെ വിധികൾ എങ്ങനെയുള്ളത്?


Q ➤ 209 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ, തേനിലും തേങ്കട്ടയിലും മധുരമുള്ളവ' എന്ത്?


Q ➤ 210. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു, അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. ആര് എന്തിനെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 11. 'എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്വാനവും നിനക്കു പ്രസാദകരമായിരിക്കുമാറാകട്ടെ' എന്ന ദാവിദിന്റെ പ്രാർഥന രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗമേത്?


Q ➤ 212. "അതു മണവറയിൽ നിന്നു പുറപ്പെടുന്ന മണവാളനു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു ഏത്?


Q ➤ 213. 'മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 214. ആരുടെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ എന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 215. വിശുദ്ധസ്വർഗത്തിൽനിന്നു തന്റെ വലങ്കയുടെ രക്ഷാകരമായ വീര്യപ്രവർത്തികളാൽ യഹോവ ഉത്തരമരുളുന്നതാർക്ക്?


Q ➤ 216. 'അവർ കുനിഞ്ഞുവീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു വിർന്നു നില്ക്കുന്നു. കുനിഞ്ഞുവീണുപോയതാര്? എഴുന്നേറ്റു നിവിർന്നു നിന്നതാര്?


Q ➤ 217. ആരുടെ നാമത്തിൽ കൊടി ഉയർത്തും എന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 218, 'യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു' എന്നു പറഞ്ഞതാര്?