Malayalam Bible Quiz Psalms Chapter 131-140

Q ➤ 870, യഹോവേ എന്റെ ഹൃദയം ഗർവിച്ചിരിക്കുന്നില്ല. ഞാൻ നിഗളിച്ചു നടക്കുന്നില്ല' എന്നു പറഞ്ഞതാര്?


Q ➤ 871, യിസ്രായേലിനോട് ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശവെച്ചുകൊൾവാൻ പറഞ്ഞതാര്?


Q ➤ 872 യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയേയും ഓർക്കേണമേ' എന്നു തുട ങ്ങുന്ന ആരോഹണഗീതം ഏത്?


Q ➤ 873. യഹോവ ഏതു സ്ഥലമാണ് തന്റെ വാസസ്ഥലമാക്കുവാൻ ഇച്ഛിച്ചത്?


Q ➤ 874 അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും എവിടെ?


Q ➤ 875. 'ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 876. 'വിശുദ്ധമന്ദിരത്തിലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ' എന്നാവശ്യപ്പെടുന്ന ആരോഹണഗീതമേത്?


Q ➤ 878. യഹോവ തനിക്കായിട്ടും, തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നത് ആരെയെല്ലാം?


Q ➤ 879. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും തനിക്ക് ഇഷ്ടമുള്ള തൊക്കെയും ചെയ്യുന്നതാര്?


Q ➤ 880, യഹോവ ഭൂമിയുടെ അറ്റത്തുനിന്നു പൊങ്ങുമാറാക്കുന്നതെന്ത്?


Q ➤ 881. ആരുടെ ദേശത്തെയാണ്. യഹോവ തന്റെ ജനമായ യിസ്രായേലിനു അവകാശമായിട്ടു കൊടുത്തത്?


Q ➤ 882. പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആയിരിക്കുന്നതെന്ത്?


Q ➤ 883. തന്റെ ജനത്തിനു ന്യായപാലനം ചെയ്യുകയും തന്റെ ദാസന്മാരോടു സഹതപിക്കുകയും ചെയ്യുന്നവനാര്?


Q ➤ 884. യെരുശലേമിൽ അധിവസിക്കുന്ന യഹോവ വാഴ്ത്തപ്പെടുമാറാകുന്നത് എവിടെ?


Q ➤ 885. ആരുടെമേലും അവന്റെ സകല തന്മാരുടെമേലും ആണ് യഹോവ അടയാളങ്ങളും അത്ഭുതങ്ങളും അയച്ചത്?


Q ➤ 886. എല്ലാ വാക്യങ്ങളുടെയും അവസാനം അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പ്രതി പാദിക്കുന്ന സങ്കീർത്തനമേത്?


Q ➤ 887. 'സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്വിൻ, അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അവസാനിക്കുന്ന സങ്കീർത്തനം?


Q ➤ 888. സങ്കീർത്തനത്തിൽ അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് എത്ര പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്?


Q ➤ 889. ബാബേൽ പ്രവാസത്തിന്റെ കയ്പേറിയ അനുഭവത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സങ്കീർത്തനം?


Q ➤ 890.ഏതു നദിയുടെ തീരത്തിരുന്നാണ് സിയോനെ ഓർത്തു സങ്കീർത്തനക്കാരൻ കരഞ്ഞത്?


Q ➤ 891. കിന്നരങ്ങൾ ഏതു വൃക്ഷത്തിന്മേലാണ് തുക്കിയിട്ടത്?


Q ➤ 892 ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ യെരുശലേമിനെ ഇടിച്ചുകളവിൻ' എന്നു പറഞ്ഞ താര്?


Q ➤ 893. 'നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ ആരോടാണിങ്ങനെ പറയുന്നത്?


Q ➤ 894. ബാബേലിലേക്കു ബദ്ധരാക്കിക്കൊണ്ടുപോയവർ, യിസ്രായേൽമക്കളോട് എന്തു ചൊല്ലുവാനാണ് പറഞ്ഞത്?


Q ➤ 895. എന്തിനെ മുഖ്യ സന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാലാണ് നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നത്?


Q ➤ 896 യഹോവ ഉന്നതനെങ്കിലും താഴ്ചയുള്ളവനെ കടാക്ഷിക്കുന്നു. ഗർവിയെയോ അവൻ ദുരത്തുനിന്ന് അറിയുന്നു വേദഭാഗം കുറിക്കുക?


Q ➤ 897. എന്തൊക്കെ നിമിത്തമാണ് ദാവീദ് വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു. തിരുനാമ ത്തിന്നു സ്തോത്രം ചെയ്യുന്നത്?


Q ➤ 898. 'ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; നിന്റെ വലങ്ക എന്നെ രക്ഷിക്കും' എന്നു പറഞ്ഞതാര്?


Q ➤ 899 യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു എന്നു പറഞ്ഞതാര്?


Q ➤ 900 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു എന്നു യഹോവയോടു പറഞ്ഞതാര്?


Q ➤ 901. രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമിക്കപ്പെടുകയും ചെയ്തപ്പോൾ, തന്റെ എന്ത്, യഹോവയ്ക്കു മറവായിരുന്നില്ല എന്നാണ് ദാവീദ് പറയുന്നത്?


Q ➤ 902 അവയെ എണ്ണിയാൽ മണലിനേക്കാൾ അധികം'എത്?


Q ➤ 903. 'ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ; വ്യസനത്തിനുള്ള മാർഗം എന്നിൽ ഉണ്ടോ എന്നു നോക്കി ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ എന്നു പ്രാർഥിച്ചതാര്?


Q ➤ 904 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല' എന്നു പറഞ്ഞതാര്?


Q ➤ 905, നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും?' എന്നു പറഞ്ഞതാര്?


Q ➤ 906. 'അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു; അവരുടെ അധരങ്ങൾക്കുകീഴെ അണലിവിഷം ഉണ്ട് ആരുടെ?


Q ➤ 907. ആരാണ് ഭൂമിയിൽ നിലനിൽക്കാത്തത്?


Q ➤ 908 ആരെയാണ് അനർഥം നായാടി ഉന്മൂലനാശം വരുത്തുന്നത്?


Q ➤ 909 പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തുന്നതാര്?


Q ➤ 910, “നീ എന്റെ ദൈവം' എന്നു യഹോവയോടു പറഞ്ഞതാര്?