Malayalam Bible Quiz Psalms Chapter 41-50

Q ➤ 370. അനർഥദിവസത്തിൽ യഹോവ ആരെയാണ് വിടുവിക്കുന്നത്?


Q ➤ 371. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായി രിക്കും യഹോവ അവനെ രോഗശയ്യയിൽ താങ്ങും' ആരെ?


Q ➤ 372, ശത്രുക്കൾ ദാവീദിനെക്കുറിച്ചു ദോഷം പറഞ്ഞതെന്ത്?


Q ➤ 373. ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 374. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ എന്നവസാനിക്കുന്ന സങ്കീർത്തനമേത്?


Q ➤ 375. സങ്കീർത്തനങ്ങളിൽ രണ്ടാം പുസ്തകം ആരംദിക്കുന്നത് ആരുടെ ധ്വാനത്തോടെയാണ്?


Q ➤ 376. മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു' എന്നു പാടിയതാര്?


Q ➤ 377. 'എന്റെ ആത്മാവു ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ, ദാഹിക്കുന്നു; ഞാൻ എപ്പോൾദൈവസന്നിധിയിൽ ചെല്ലുവാനിടയാകും' എന്നു പറഞ്ഞതാര്?


Q ➤ 378. ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടു കൂടെ സമൂഹമ ദൈവാലയത്തിലേക്ക് ചെന്നതാര്?


Q ➤ 379. 'എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശ വെക്കുക എന്നു പറഞ്ഞതാര്?


Q ➤ 380 യോർദാൻ പ്രദേശത്തും ഹെർമോൻ പർവതങ്ങളിലും മിസാർ മലയിലും വെച്ച്, ദൈവത്തെ ഓർത്തതാര്?


Q ➤ 381. വിശുദ്ധപർവതത്തിലേക്കും തിരുനിവാസത്തിലേക്കും എത്തുവാൻ, യഹോവയോട് എന്ത് അയച്ചുതരണമെന്നാണ്


Q ➤ 382. പൂർവകാലത്ത്, പിതാക്കന്മാർ ദേശത്തെ കൈവശമാക്കിയത് എങ്ങനെയെന്നാണ് കോരഹ് പുത്രന്മാരുടെ അഭിപ്രായം?


Q ➤ 383. രാജാവായ ദൈവത്തോട് ആർക്കു രക്ഷ കല്പിക്കണമേ എന്നാണ് കോരഹ്പുത്രന്മാർ ആഗ്രഹിക്കുന്നത്?


Q ➤ 384. 'ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 385. 'അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ. ആര്?


Q ➤ 386. 'കർത്താവേ, ഉണരേണമേ, നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ, ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ എന്നു പറഞ്ഞതാര്?


Q ➤ 387. 'എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു. എന്റെ കൃതി രാജാവിനുവേണ്ടിയുള്ളത്. എന്റെ നാവു സമർഥനായ ലേഖകന്റെ എഴുത്തുകോൽ' ഇങ്ങനെ പറഞ്ഞതാര്?


Q ➤ 388. ശോഭാപരിപൂർണയായ അന്തഃപുരത്തിലെ രാജകുമാരിയുടെ വസ്ത്രം എന്തുകൊണ്ടു ള്ളതാണ്?


Q ➤ 389. എന്തെല്ലാം പാലിക്കേണ്ടതിനാണ് രാജാവ് മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നെള്ളണ്ടത്?


Q ➤ 390. രാജാവിന്റെ വസ്ത്രമെല്ലാം സുഗന്ധമാക്കിയിരിക്കുന്നത് എന്തെല്ലാം കൊണ്ടാണ്?


Q ➤ 391. എന്തു തൈലം കൊണ്ടാണ് ദൈവം രാജാവിനെ അഭിഷേകം ചെയ്തിരിക്കുന്നത്?


Q ➤ 392. 'ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വ ത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 393. രാജാവു രാജകുമാരിയുടെ സൌന്ദര്യത്തെ ആഗ്രഹിക്കുവാൻ, കുമാരി എന്തെല്ലാം മറക്കണം?


Q ➤ 394. കാഴ്ചവെച്ചു രാജകുമാരിയുടെ മുഖപ്രസാദം തേടിയ ജനത്തിലെ ധനവാന്മാർ ആര്?


Q ➤ 395. രാജാവിന്റെ വലത്തുഭാഗത്ത് രാജ്ഞി എന്തു തങ്കം അണിഞ്ഞാണ് നില്ക്കുന്നത്?


Q ➤ 396. കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായവൻ ആര്?


Q ➤ 397. ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ സന്തോഷിപ്പിക്കുന്നതെന്ത്?


Q ➤ 398. ആരാണു നമ്മുടെ ദുർഗം?


Q ➤ 399. വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നതാര്?


Q ➤ 400 മിണ്ടാതിരുന്നു ഞാൻ ദൈവമെന്നറിഞ്ഞുകൊൾവിൻ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനമേത്? എഴുതിയതാര്?


Q ➤ 401. യഹോവ നമുക്ക് അവകാശമായി തിരഞ്ഞെടുത്തുതന്നതെന്ത്?


Q ➤ 402 വംശങ്ങളുടെ പ്രഭുക്കന്മാർ ആരുടെ ദൈവത്തിന്റെ ജനമായിട്ടാണ് ഒന്നിച്ചുകൂടുന്നത്?


Q ➤ 403. 'അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു' എന്നു പറഞ്ഞത് ആര്?


Q ➤ 404. ഭൂമിയിലെ പരിചകൾ ആർക്കുള്ളതാണ്?


Q ➤ 405. നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവതത്തിൽ വലിയവനും അത്യന്തം സത്യനും ആയവനാര്?


Q ➤ 406. ഉയരംകൊണ്ടു മനോഹരവും സർവഭൂമിയുടേയും ആനന്ദവും ആയിരിക്കുന്നതെന്ത്?


Q ➤ 407, കിഴക്കൻ കാറ്റുകൊണ്ട് ദൈവം ഏതു കപ്പലുകളെയാണ് ഉടച്ചുകളയുന്നത്?


Q ➤ 408. ദൈവത്തിന്റെ വലങ്കയ്യിൽ എന്തു നിറഞ്ഞിരിക്കുന്നു?


Q ➤ 409. എന്തു നിമിത്തമാണ് സീയോൻപർവതം സന്തോഷിക്കുകയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നത്?


Q ➤ 410. വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്ന് എന്തിന്റെ കൊത്തളങ്ങളെ സൂക്ഷിച്ച് അരമനകളെ നടന്നുനോക്കുവാനാണ് കോരഹ് പുത്രന്മാർ പറയുന്നത്?


Q ➤ 411. ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും' എന്നു പറഞ്ഞതാര്?


Q ➤ 412. 'ഞാൻ സദശവാക്യത്തിന് എന്റെ ചെവി ചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും' എന്നു പറഞ്ഞതാര്?


Q ➤ 413. നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനാര്?


Q ➤ 414. 'മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തലനത്' എന്നു പറഞ്ഞതാര്?


Q ➤ 415. പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നതാരെ?


Q ➤ 416. സ്വയാശ്രയക്കാരുടെ പാർപ്പിടം ഏത്? ആരാണ് അവരെ മേയിക്കുന്നത്?


Q ➤ 419. സൂര്യന്റെ ഉദയം മുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നതാര്?


Q ➤ 421. എന്തിനാണ് ദൈവം മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നത്?


Q ➤ 422. ദൈവത്തിന്റെ നീതിയെ ഘോഷിക്കുന്നതെന്ത്?


Q ➤ 423. "കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക, ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും എന്നു പറഞ്ഞതാര്?


Q ➤ 424. തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന് എന്തു കാണാം?


Q ➤ 425. ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക; അന്നതനു നിന്റെ നേർച്ചകളെ കുഴിക്ക് എന്നു പറഞ്ഞതാര്?


Q ➤ 426. 'ദൈവത്തെ മറക്കുന്നവരേ, ഓർത്തുകൊൾവിൻ, ഞാൻ നിങ്ങളെ കീറിക്കളയും, വിടുവിക്കാൻ ആരുമുണ്ടാവുകയില്ല എന്ന് എഴുതിയിരിക്കുന്നതെവിടെ?


Q ➤ 427. കാട്ടിലെ സകലമൃഗങ്ങളും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും ആർക്കു ള്ളത്?


Q ➤ 428. എന്റെ ജനമേ കേൾക്ക, ഞാൻ സംസാരിക്കും; യിസ്രായേലേ ഞാൻ നിന്നോടു സാക്ഷീകരിക്കും, ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു' എന്ന് രേഖപ്പെടുത്തിയ താര്? എവിടെ?