Malayalam Bible Quiz Psalms Chapter 51-60

Q ➤ 429. അനുതാപത്തിന്റെ സങ്കീർത്തനം' എന്നറിയപ്പെടുന്ന സങ്കീർത്തനം?


Q ➤ 430, ദാവീദ് അൻപത്തിഒന്നാം സങ്കീർത്തനം എഴുതുവാനുണ്ടായ സാഹചര്യം പഴയനിയമത്തിൽ രേഖപ്പെടുത്തിയിരി ക്കുന്നതെവിടെ?


Q ➤ 431. നിർമലനാകേണ്ടതിന് എന്തുകൊണ്ടുതന്നെ ശുദ്ധീകരിക്കണമേ എന്നാണ് ദാവീദ് പറയുന്നത്?


Q ➤ 432. 'ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു' എന്നു പറഞ്ഞതാര്?


Q ➤ 433. എന്തിനെ തന്നിൽ നിന്നെടുക്കരുതെന്നാണ് ദാവീദ് പറയുന്നത്?


Q ➤ 434. എന്ത് തനിക്കു തിരികെതരേണമേ എന്നാണ് ദാവിദ് പറയുന്നത്?


Q ➤ 435. 'ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 436. ദൈവം നിരസിക്കാത്തതെന്ത്?


Q ➤ 437. 'എന്റെ ലംഘനങ്ങളെ ഞാനറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 438. ചതിവുചെയ്യുന്നവന്റെ നാവ് ദുഷ്ടത വകഞ്ഞുണ്ടാക്കുന്നത് എന്തുപോലെയാണ്?


Q ➤ 439. 'ഞാനോ ദൈവത്തിന്റെ ആലയത്തിങ്കൽ, തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷം പോലെ ആകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 440. 'ദൈവം ഇല്ല' എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞ്, വഷളന്മാരായി, മേച്ഛമായ നീതികേടു പ്രവർത്തിക്കുന്നതാര്?


Q ➤ 441. ദൈവം സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നത് എന്തു കാണാനാണ്?


Q ➤ 442. നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല എന്നു രേഖപ്പെടുത്തിയിരിക്കുന്നതെ വിടെ? ആരാണിത് പറഞ്ഞത് ?


Q ➤ 443. യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യുന്നതെപ്പോൾ?


Q ➤ 444. യിസ്രായേലിന്റെ രക്ഷ വരുന്നതെവിടെ നിന്നാണ്?


Q ➤ 445, ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 446. ദാവീദിനെ എതിർത്തതാര്? ജീവഹാനി വരുത്തുവാൻ നോക്കിയതാര്? സഹായകനായി രുന്നതാര്?


Q ➤ 447, എന്തുനിമിത്തമാണ് ദാവീദ് തന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങിയത്?


Q ➤ 448. പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു' എന്നു പറഞ്ഞതാര്?


Q ➤ 449. ദാവീദ് അതിക്രമവും കലഹവും കണ്ടതെവിടെ?


Q ➤ 450. ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചക്കും സങ്കടം ബോധിപ്പിച്ചു കരയും' എന്നു പറഞ്ഞതാര്?


Q ➤ 451. 'നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല' എന്നു രേഖ പെടുത്തിയിരിക്കുന്ന വേദഭാഗമേത്? ആരാണിതു പറഞ്ഞത്?


Q ➤ 452. ആരാണ് ആയുസ്സിന്റെ പകുതിയോളം ജീവിക്കാത്തത്?


Q ➤ 453. 'തന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല, പിന്നെ ആരാണെന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 454, ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു. ഭയപ്പെടുകയില്ല ജഡത്തിന്നു എന്നോടു എന്തു ചെയ്യുവാൻ കഴിയും എന്നി ങ്ങനെ പറഞ്ഞതാര്?


Q ➤ 455. തന്റെ എന്താണ് തുരുത്തിയിൽ ആക്കി വെക്കേണമേ എന്ന് ദാവിദു പറഞ്ഞത്?


Q ➤ 456. ദൈവം എനിക്ക് അനുകൂലമെന്നു ഞാനറിയുന്നു' എന്നു പറഞ്ഞതാര്?


Q ➤ 457. ദാവീദ് ദൈവത്തിനർപ്പിച്ചതെന്ത്?


Q ➤ 458. “ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും' എന്നു പറഞ്ഞതാര്?


Q ➤ 460 എന്റെ മനസ്സ് ഉറെച്ചിരിക്കുന്നു. ഞാൻ പാടും, ഞാൻ കീർത്തനം ചെയ്യും; എൻ മനമേ ഉണരുക, വീണയും


Q ➤ 461. ദൈവത്തിന്റെ ദയയും വിശ്വസ്തതയും എത്രത്തോളം വലിയതാണ്?


Q ➤ 462. ഗർഭം മുതൽ ഭ്രഷ്ടന്മാരായി ജനനം മുതൽ ഭോഷ് പറഞ്ഞു തെറ്റിനടക്കുന്നവർ ആര്?


Q ➤ 463. 'അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെ ആകുന്നു ആര്?


Q ➤ 464. പ്രതിക്രിയ കണ്ട് ആനന്ദിക്കുകയും, തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകുകയും ചെയ്യുന്നതാര്?


Q ➤ 465. മനുഷ്യൻ നിശ്ചയത്തോടെ പറയുന്ന 2 കാര്യങ്ങളേവ?


Q ➤ 466. 'എന്റെ ബലമായുള്ളാവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുര മാകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 467. ദൈവം ആരിൽ വാഴുന്നു എന്നാണ് ഭൂമിയുടെ അറ്റംവരെ അറിയേണ്ടത്?


Q ➤ 468. 'എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും' എന്നു പറഞ്ഞതാര്?


Q ➤ 469. ദൈവം തന്റെ ഭക്തന്മാർക്ക് ഒരു കൊടി നൽകിയിരിക്കുന്നതെന്തിന്?


Q ➤ 470.എന്താണ് ദാവിദിനു കഴുകുവാനുള്ള വട്ടക?


Q ➤ 471. എവിടേക്കാണ് ദാവീദ് തന്റെ ചെരിപ്പ് എറിയുന്നത്?


Q ➤ 472. ഏതു ദേശമാണ് ജയഘോഷം കൊള്ളേണ്ടത്?