Malayalam Bible Quiz Psalms Chapter 61-70

Q ➤ 473. 'എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ' എന്നു പറഞ്ഞ സങ്കീർത്തനക്കാരൻ?


Q ➤ 474. ദൈവം തനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആണ് എന്നു പറഞ്ഞതാര്?


Q ➤ 475. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു. അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയുമാകുന്നു' ആരുടേതാണ് വാക്കുകൾ?


Q ➤ 476. 'എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു. എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും


Q ➤ 477. തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും. അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു ആര്?


Q ➤ 478. 'ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു' എന്ത്?


Q ➤ 479. എന്തിൽ ആശ്രയിക്കരുത്, മയങ്ങിപ്പോകരുത്, മനസ്സുവെക്കരുത് എന്നാണ് ദാവിദ് 62-ാം സങ്കീർത്തനത്തിലൂടെ പറയുന്നത്?


Q ➤ 480. 'ദൈവം ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കുതക്കവണ്ണം പകരം നൽകുന്നു' എന്നു രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനം?


Q ➤ 481, എന്തു കാണേണ്ടതിനാണ് ദാവീദ് വിശുദ്ധമന്ദിരത്തിൽ ദൈവത്തെ നോക്കിയിരിക്കുന്നത്?


Q ➤ 482 "ദൈവമേ, നീ എന്റെ ദൈവം; അതികാലത്തെ ഞാൻ നിന്നെ അന്വേഷിക്കും' എന്നു പറഞ്ഞതാര്?


Q ➤ 483, കിടക്കയിൽ ഓർക്കുകയും രാത്രിയാമങ്ങളിൽ ധ്യാനിക്കുകയും ചെയ്യുമ്പോൾ, തന്റെ പ്രാണന് എന്തുകൊണ്ടെന്നപോലെ


Q ➤ 484. ആരുടെ വായാണ് അടഞ്ഞുപോകുന്നത്?


Q ➤ 285 'അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക്


Q ➤ 486. 'എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു, നിന്റെ വലങ്ക എന്നെ താങ്ങുന്നു' എന്ന് ദൈവത്തോടു പറഞ്ഞതാര്?


Q ➤ 487, എന്തിലൊക്കെ അകപ്പെടാതവണ്ണം എന്നെ മറെച്ചുകൊള്ളണമേ എന്നാണ് ദാവീദ് പ്രാർഥിക്കുന്നത്?


Q ➤ 488, യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കുന്നതാര്?


Q ➤ 489, സകല മനുഷ്യരും ഭയപ്പെട്ടു പ്രസ്താവിക്കുന്നതെന്ത്?


Q ➤ 490, അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്ന് അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും ശങ്കിക്കാതെ അവനെ എയ്തുകളകയും ചെയ്യുന്നു' ആര്?


Q ➤ 491. 'പ്രാർഥന കേൾക്കുന്നവനായുള്ളാവേ, സകല ജഡവും നിന്റെ അടുക്കലേക്കു വരുന്നു' എന്നു രേഖപ്പെടുത്തി യിരിക്കുന്ന സങ്കീർത്തനം?


Q ➤ 492. ഭൂമിയുടെ എല്ലാ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന താര്?


Q ➤ 493. "അവൻ ബലം അരെക്കു കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിക്കുന്നു. അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു' ആര്?


Q ➤ 494. ഭൂമിയെ സന്ദർശിച്ചു നനച്ചു അത്യന്തം പുഷ്ടിയുള്ളതാക്കി തീർക്കുന്നതാര്?


Q ➤ 495. മരുഭൂമിയിലെ പുറങ്ങൾ പൊഴിക്കുന്നതെന്ത്?


Q ➤ 496. മേച്ച്പുറങ്ങൾ എന്തുകൊണ്ടാണ് നിറഞ്ഞിരിക്കുന്നത്?


Q ➤ 497. ധാന്യംകൊണ്ട് മൂടിയിരിക്കുന്നതെവിടെ?


Q ➤ 498. “അവ ആർക്കുകയും പാടുകയും ചെയ്യുന്നു' ഏവ?


Q ➤ 499 സർവഭൂമിയുമായുള്ളാവേ, ദൈവത്തിനു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്മൃതി മഹത്വീകരിപ്പിൻ' എന്നു ഉദ്ഘോഷിക്കുന്ന സങ്കീർത്തന മേത്?


Q ➤ 500 'തങ്ങളെത്തന്നെ ഉയർത്തരുതേ' എന്നു പറയുന്നത് ആരോടാണ്?


Q ➤ 501 ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടുകൂടെ സങ്കീർത്തനക്കാരൻ എന്തിനെ ഹോമയാഗം കഴിക്കും എന്നാണ് പറഞ്ഞത്?


Q ➤ 502. കർത്താവു നമ്മുടെ പ്രാർഥന കേൾക്കാത്തത് എപ്പോഴാണ്?


Q ➤ 503. ദൈവം തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുന്നത് എന്തിനാണ്?


Q ➤ 504. എന്തു പതറിപ്പോകുന്നതുപോലെയാണ് ദൈവം തുക്കളെ പഠിക്കുന്നത്?


Q ➤ 505. ദൈവസന്നിധിയിൽ നശിക്കുന്നതാര്?


Q ➤ 506, സന്തോഷത്തോടെ ആനന്ദിച്ചു. ദൈവസന്നിധിയിൽ ഉല്ലസിക്കുന്നതാര്?


Q ➤ 507. മരുഭൂമിയിൽ കൂടി വാഹനമേറിവരുന്നവന്റെ നാമം എന്ത്?


Q ➤ 508. തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലക നും ആയിരിക്കുന്നതാര്?


Q ➤ 509 ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുകയും, ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുകയും മത്സരികളെ വരണ്ട ദേശത്തു പാർപ്പിക്കുകയും ചെയ്യുന്നവനാര്?


Q ➤ 510. യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയതെന്ത്?


Q ➤ 511. ആരെയാണ് വലിയോരു ഗണം' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 512. എല്ലാറ്റിനും ആജ്ഞ കൊടുക്കുന്നതാര്?


Q ➤ 513. ഏതു പക്ഷിയുടെ ചിറകാണ് വെള്ളികൊണ്ടും തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ കാണുന്നത്?


Q ➤ 514. ഏതു പർവതത്തെയാണ് ദൈവത്തിന്റെ പർവതം' എന്നും കൊടുമുടികളേറിയ പർവതം' എന്നും വിശേഷിപ്പിച്ചിരി ക്കുന്നത്?


Q ➤ 515. സർവശക്തൻ രാജാക്കന്മാരെ ചിതറിച്ചപ്പോൾ ഹിമം പെയ്തതെവിടെ?


Q ➤ 516. ആയിരമായിരവും കോടികോടിയും രഥങ്ങളുള്ളതാർക്ക്?


Q ➤ 517. 'വിശുദ്ധപർവതം' എന്നു വിശേഷിപ്പിച്ചിരിക്കുന്ന പർവതമേത്?


Q ➤ 518. നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 519. മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ ആർക്കുള്ളവയാണ്?


Q ➤ 520. സഭായോഗങ്ങളിൽ കർത്താവായ ദൈവത്തെ വാഴ്ത്തുന്ന യിസ്രായേലിന്റെ ഉറവിൽ നിന്നുള്ളവർ ആരെല്ലാം?


Q ➤ 521. സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; ദൈവത്തിന്റെ വിശുദ്ധമന്ദിര ത്തിലേക്കുള്ള എഴുന്നെള്ളത്തി ൽ ഇരുപുറവും നടന്നതാര് ?


Q ➤ 522. തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്വത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയുന്നതാര്?


Q ➤ 523, 'ദൈവമേ, നീ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചത് സ്ഥിരപ്പെടുത്തേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 524. രാജാക്കന്മാർ ദൈവത്തിനു കാഴ്ച കൊണ്ടുവരുന്നത് എവിടെയുള്ള മന്ദിരം നിമിത്തമാണ്?


Q ➤ 525, എന്തിനിടയിലാണ് ദുഷ്ടജന്തുവുള്ളത്?


Q ➤ 526. മിസ്രയീമിൽ നിന്നു മഹത്തുക്കൾ വരുമ്പോൾ, വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടുന്നതാര്?


Q ➤ 527. വിശുദ്ധമന്ദിരത്തിൽനിന്നു ഭയങ്കരനായി വിളങ്ങുന്നതാര്?


Q ➤ 528, മഹിമ യിസ്രായേലിന്മേലും ബലം മേഘങ്ങളിന്മേലും വിളങ്ങുന്നത് ആരുടെ?


Q ➤ 529, യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു കൊടുക്കുന്നത് എന്തെല്ലാം?


Q ➤ 530. 'ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ' എന്ന വാക്കുകളിൽ അവസാനിക്കുന്ന സങ്കീർത്തന മേത്?


Q ➤ 531. 'നീ എന്റെ ദോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല' എന്നു ദൈവത്തോട് പറഞ്ഞതാര്?


Q ➤ 532, ചേറ്റിൽ നിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ എന്നു പറഞ്ഞതാര്?


Q ➤ 533. 'അത്' യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളവും രിയെക്കാളും പ്രസാദകരമാകും' ഏത്?


Q ➤ 534. ദൈവത്തിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ എപ്പോഴും പറയേണ്ടുന്നതെന്ത്?


Q ➤ 535. 'ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ എന്നെ സഹായിക്കാൻ വേഗം വരേണമേ, ഞാൻ എളിയവനും ദരിദ്രനും ആകുന്നു' എന്നു പ്രാർഥിച്ചതാര്?