Malayalam Bible Quiz Psalms Chapter 91-100

Q ➤ 663. അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ, യഹോവയെക്കുറിച്ചു പറയുന്നതെന്ത്?


Q ➤ 664. വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കുന്ന താര്?


Q ➤ 665. തന്റെ തൂവലുകൾകൊണ്ട് മറെക്കുന്ന യഹോവയുടെ ചിറകിൻ കീഴിൽ ഞാൻ ശരണം പ്രാപിക്കുമ്പോൾ, യഹോവ എനിക്കു പരിചയയും പലകയും ആക്കുന്നതെന്ത്?


Q ➤ 666. എന്തിനെയൊക്കെ പേടിപ്പാനില്ല എന്നാണ് 91-ാം സങ്കീർത്തനക്കാരൻ പറയുന്നത്?


Q ➤ 667. 'ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ (ദൂതന്മാർ) നിന്നെ കൈകളിൽ വഹിച്ചുകൊള്ളും' വേദഭാഗം കുറിക്കുക?


Q ➤ 668. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും' വേദഭാഗം കുറിക്കുക?


Q ➤ 669. സിംഹത്തിന്റെ മേലും അണലിമേലും ചവിട്ടുന്നവർ എന്തിനെയാണ് മെതിച്ചുകളയു ന്നത്?


Q ➤ 670. രാവിലെ യഹോവയുടെ ദയയും രാത്രിതോറും അവന്റെ വിശ്വസ്തതയും 92-ാം സങ്കീർത്തനക്കാരൻ വർണിക്കുന്നത് എന്തെല്ലാം സംഗീത ഉപകരണങ്ങൾകൊണ്ടാണ്?


Q ➤ 671. യഹോവ തന്റെ പ്രവൃത്തികൾ കൊണ്ടു സങ്കീർത്തനക്കാരനെ സന്തോഷിപ്പിക്കുമ്പോൾ, അദ്ദേഹം എന്താണ് ഘോഷിച്ചുല്ലസിക്കുന്നത്?


Q ➤ 672. ദുഷ്ടന്മാർ പുല്ലുപോലെ മുളക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്തിനായിട്ടാകുന്നു?


Q ➤ 673. 'മൃതപ്രായനായ മനുഷ്യൻ അതറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നില്ല ഏത്?


Q ➤ 674. പനപോലെ തഴെക്കുകയും ലെബാനോനിലെ ദേവദാരുപോലെ വളരുകയും ചെയ്യു ന്നതാര്?


Q ➤ 675, വാർധക്യത്തിലും അവർ ഫലം കായ്ച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ച പിടിച്ചും ഇരിക്കും, ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കുകയും ചെയ്യും' ആര്?


Q ➤ 676. 'യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല' എന്നു പറയുന്ന സങ്കീർത്തനമേത്?


Q ➤ 677. സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തേക്കാളും ഉയരത്തിൽ മഹിമയുള്ളവനാര്?


Q ➤ 678. യഹോവയുടെ ആലയത്തിന് എന്നേക്കും ഉചിതമായിരിക്കുന്നതെന്ത്?


Q ➤ 679. 'ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമിച്ചവൻ കാണുകയില്ലയോ? ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ' എന്നു ചോദിക്കുന്ന സങ്കീർത്തനം?


Q ➤ 680. 'അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ ഹിംസിക്കുന്നു; യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും പറയു ന്നു ആര്?


Q ➤ 681. മനുഷ്യരുടെ വിചാരങ്ങളെ മായ എന്നറിയുന്നവനാര്?


Q ➤ 682. മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നവനാര്?


Q ➤ 683. നിയമത്തിനു വിരോധമായി കഷ്ടത നിർമിക്കുന്നതാര്?


Q ➤ 684. 'വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക് നമ്മുടെ രക്ഷയുടെ പാറക്കു ആർപ്പിടുക; വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക' ഏതു സങ്കീർത്തനത്തിലെ വാക്യങ്ങളാണിവ?


Q ➤ 685. മഹാവവും സകലദേവന്മാർക്കും മീതെ മഹാരാജാവും ആയിരിക്കുന്ന യഹോവയെ എന്തിനാലാണ് ഘോഷിക്കേണ്ടത്?


Q ➤ 686. യഹോവ നമ്മുടെ ദൈവം, നാമോ...... പുരിപ്പിക്കുക?


Q ➤ 687, 'ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നുവെങ്കിൽ, എന്തിനെയൊക്കെപ്പോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത് എന്നാണ് 95-ാം സങ്കീർത്തനക്കാരൻ പറയുന്നത്?


Q ➤ 688. സകലഭൂവാസികളോടും യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവാൻ ആഹ്വാനം ചെയ്യുന്ന സങ്കീർത്തനം?


Q ➤ 689 നാൾതോറും നാം പ്രസിദ്ധമാക്കേണ്ടതെന്ത്?


Q ➤ 690 'ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്? ആരുടെ?


Q ➤ 691. ജാതികളുടെ ഇടയിൽ നാം പറയേണ്ടുന്നതെന്ത്?


Q ➤ 692. 'അവൻ വരുന്നു; ഭൂമിയെ വിധിക്കാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടും കൂടെ വിധിക്കും' ആര്?


Q ➤ 693, യഹോവയുടെ സന്നിധിയിൽ, സർവഭൂമിയുടേയും കർത്താവിന്റെ സന്നിധിയിൽ മെഴുകുപോലെ ഉരുകുന്നതെന്ത്?


Q ➤ 694. ആകാശം യഹോവയുടെ നീതിയെ പ്രസിദ്ധമാക്കുന്നു. അവന്റെ മഹത്വത്തെ കാണുന്ന താര്?


Q ➤ 695. വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവർ ക്കെന്തു സംഭവിക്കും?


Q ➤ 696. നീതിമാനു പ്രകാശം ഉദിക്കുമ്പോൾ, പരമാർഥ ഹൃദയമുള്ളവർക്ക് ഉദിക്കുന്നതെന്ത്?


Q ➤ 697. യഹോവ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു' എന്നു രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനമേത്?


Q ➤ 698. യിസ്രായേൽഗൃഹത്തിനു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നതാര്?


Q ➤ 699. ഭൂമിയുടെ അറുതികളൊക്കെയും കണ്ടതെന്ത്?


Q ➤ 700, യഹോവ വാഴുന്നു' എന്നു തുടങ്ങുന്ന സങ്കീർത്തനങ്ങൾ ഏവ?


Q ➤ 701, സീയോനിൽ വലിയവനും സകല ജാതികൾക്കും മീതെ ഉന്നതനും ആയിരിക്കുന്നതാര്?


Q ➤ 702 'ഇവർ യഹോവയോട് അപേക്ഷിച്ചു. അവൻ അവർക്ക് ഉത്തരമരുളി ആരെല്ലാമാണ് യഹോവയോട് അപേക്ഷിച്ചത്?


Q ➤ 703 സന്തോഷത്തോടെ യഹോവയെ സേവിപിൻ, സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ' എന്ന് ആഹ്വാനം ചെയ്യുന്ന സങ്കീർത്തനം?


Q ➤ 704 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്. അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു എന്നവസാനിക്കുന്ന സങ്കീർത്തനം?


Q ➤ 705 'യഹോവയ്ക്കു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ എന്നു പറയുന്ന സങ്കീർത്തനം?