Malayalam Bible Quiz 1 Corinthians Chapter 6 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 1

1.കര്‍ത്താവുമായി ------------അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. ?
A) കൂടുന്നവന്‍
B) ചേരുന്നവന്‍
C) കണ്ടു മുട്ടുന്നവന്‍
D) സംയോജിക്കുന്നവന്‍
2.അസന്‍മാര്‍ഗികളും,വിഗ്രഹാരാധകരും,വ്യഭിചാരികളും, സ്വവര്‍ഗഭോഗികളും,കള്ളന്‍മാരും, അത്യാഗ്രഹികളും,മദ്യപന്‍മാരും,പരദൂഷകരും,കവര്‍ച്ചകരും, എന്ത് അവകാശമാക്കുകയില്ലെന്നാണ് പൗലോസ്‌ശ്ലീഹാ പറയുന്നത് ?
A) ദൈവരാജ്യം
B) ദൈവസ്നേഹം
C) ദൈവഭവനം
D) ദൈവകരുണ
3.സഹോദരര്‍ തമ്മിലുള്ള എന്തു തീര്‍ക്കാന്‍മാത്രം ജ്ഞാനിയായ ഒരുവന്‍പോലുംനിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുവോ എന്നു പൗലോസ്‌ ശ്ലീഹ ചോദിക്കുന്നത് ?
A) അകല്‍ച്ച
B) തര്‍ക്കം
C) ശത്രുത
D) വഴക്കുകള്‍
4.വിശുദ്ധര്‍ ലോകത്തെ-----------മെന്നു നിങ്ങള്‍ക്ക് അറിവില്ലേ ?
A) വിധിക്കുമെന്ന്
B) നയിക്കും
C) രക്ഷിക്കും
D) കാക്കും
5.ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ-----------?
A) പുകഴ്ത്തുവിന്‍
B) വാഴ്ത്തുവിന്‍
C) മഹത്വപ്പെടുത്തുവിന
D) സ്തുതിക്കുവിന്‍
6.ലോകത്തെ വിധിക്കുന്നത് ആര് ?
A) സാധാരണക്കാർ
B) മറ്റുള്ളവർ
C) ലോകത്തിലുള്ളവർ
D) വിശുദ്ധർ
7.നിങ്ങള്‍തന്നെ -----------പ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു ?
A) മാതാവിനെ
B) സഹോദരനെ
C) പിതാവിനെ
D) സഹോദരിയെ
8.നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. പിന്നെ ആരുടേതാണ് ?
A) പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം
B) ദൈവാത്മാവിന്റേതാണ്
C) ദൈവത്തിന്റേതാണ്
D) കർത്താവിന്റേതാണ്
9.ദൈവം ഇവ രണ്ടിനെയും നശിപ്പിക്കും. എന്തിനെയൊക്കെ ?
A) അധരം, കൈ
B) മനസ്സ്, ഹ്യദയം
C) കണ്ണ്, ചുണ്ട്
D) ആഹാരം, ഉദരം
10.ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു. അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്ന് ---------- ?
A) പുനര്‍ജ്ജന്മം നല്‍കും
B) ബലപ്പെടുത്തും
C) രക്ഷിക്കും
D) ഉയിര്‍പ്പിക്കും
Result: