1.സമയം പരിമിതമാകയാൽ ഇനിമേൽ വിലപിക്കുന്നവർ ആരെപ്പോലെ ആയിരിക്കണം ?
2.ലൗകീക ക്ലേശങ്ങൾ ഉണ്ടാകുന്നത് ആർക്കാണ് ?
3.തന്റെ കന്യകയെ വിവാഹം ചെയ്യുന്നവൻ ------------പ്രവർത്തിക്കുന്നു ?
4.ദൈവം തങ്ങളെ എന്തിലേക്കാണ് വിളിച്ചിരിക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
5.അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും ---------പാലിക്കാനായി കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ തല്പരരാണ് . ?
6.വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാൾ നല്ലതെന്താണ് ?
7.എല്ലാം സഭകളിലുമുള്ള ഓരോരുത്തരോടും എങ്ങനെയുള്ള ജീവിതം നയിക്കണമെന്നാണ് പൗലോസ് ശ്ലീഹാ കല്പിക്കുന്നത് ?
8.അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവുമുഖേനയും .................. എന്നു 1 കോറിന്തോസ് 7 : 14ല്‍ പറയുന്നു ?
9.എന്ത് പാലിക്കുകയാണ് സര്‍വപ്രധാനം എന്നാണ് പൗലോസ്‌ശ്ലീഹാ പറയുന്നത് ?
10.ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു------------തല്പരയാകുന്നു ?
Result: