Malayalam Bible Quiz 2 Corinthians Chapter 2 || മലയാളം ബൈബിൾ ക്വിസ് : കൊരിന്ത്യർ 2

1.വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ ------------------ കൂടി ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതിയത്‌ നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്‌, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹം അറിയിക്കാന്‍ വേണ്ടിയാണ്‌ 2കോറിന്തോസ്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വേദനയോടും
B) കണ്ണുനീരോടും
C) കരച്ചിലോടും
D) സങ്കടത്തോടും
2.വലിയ --------------- ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതിയത്‌ നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്‌, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹം അറിയിക്കാന്‍ വേണ്ടിയാണ്‌ 2കോറിന്തോസ്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദുഃഖത്തോടും
B) വേദനയോടും
C) വ്യസനത്തോടും
D) കരച്ചിലോടും
3.ക്രിസ്‌തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്‌ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു ------------ പൂരിപ്പിക്കുക ?
A) സ്ത്രോത്രം
B) സ്തുതി
C) ആരാധന
D) നന്ദി
4.എന്റെ ആരായ തീത്തോസിനെ അവിടെ കാണായ്‌കയാല്‍ എന്റെ മനസ്‌സിന്‌ ഒരു സ്വസ്‌ഥതയുമുണ്ടായിരുന്നില്ല 2കോറിന്തോസ്. 2. ല്‍ പറയുന്നത് ?
A) സ്നേഹിതനായ
B) സഹോദരനായ
C) കുട്ടിയായ
D) മകനായ
5.എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ്‌കയാല്‍ എന്റെ മനസ്‌സിന്‌ ഒരു സ്വസ്‌ഥതയുമുണ്ടായിരുന്നില്ല അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടു യാത്ര പറഞ്ഞിട്ട്‌ എവിടേയ്ക്ക് പോയി ?
A) യുദായിലേക്ക്
B) മക്കെദോനീയായിലേക്കു
C) ഗ്രീക്കിലേക്ക്
D) ജോര്‍ദാനിലേക്ക്
6.ക്രിസ്‌തുവിന്റെ സുവിശേഷം -------------- ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു പൂരിപ്പിക്കുക ?
A) അറിയിക്കാന്‍
B) പ്രസംഗിക്കാന
C) നല്‍കാന്‍
D) പ്രഘോഷിക്കാന്‍
7.ദുഖമുളവാക്കുന്ന എന്താണ് പൗലോസ് ശ്ലീഹാ വേണ്ട എന്ന് വച്ചത്?
A) പ്രഭാഷണം
B) പ്രബോധനം
C) സംസാരം
D) സന്ദർശനം
8.എന്തുകൊണ്ടെന്നാല്‍ രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു --------------- പരിമളമാണ്‌ പൂരിപ്പിക്കുക ?
A) അത്യുന്നതന്റെ
B) പിതാവിന്റെ
C) ദൈവത്തിന്റെ
D) ക്രിസ്തുവിന്റെ
9.ക്രിസ്‌തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ ആരില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു ?
A) യേശുവില്‍
B) പിതാവില്‍
C) ദൈവത്തില
D) കര്‍ത്താവില്‍
10.ക്രിസ്‌തുവിന്റെ എന്ത് പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു 2കോറിന്തോസ്. 2. ല്‍ പറയുന്നത് ?
A) സുവിശേഷം
B) വചനം
C) വാക്കുകള്‍
D) ആശയങ്ങള്‍
Result: