Malayalam Bible Quiz Acts Chapter 15 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ലിസ് ത്രായിലെ ജനങ്ങൾ ബാർണബാസിനെ വിളിച്ചപേര് എന്ത് ?
A) സേവൂസ്
B) ഹാഗാ ബോസ്
C) ഐനയാസ്
D) ബാര്‍സബാസ്
2.പൗലോസിനെ ഹെർമസ് എന്ന് ലിസ്ത്രായിലെ ജനങ്ങൾ വിളിക്കാൻ കാരണം എന്ത് ?
A) പ്രധാന പ്രസംഗകൻ
B) അത്ഭുത പ്രവർത്തിച്ചതിനാൽ
C) വസ്ത്രം കീറിയതിനാൽ
D) കരുണയുള്ളതിനാല്‍
3.പൗലോസിനെ കല്ലെറിയാൻ ലിസ് ത്രായിലെ ജനങ്ങളെ പ്രേരിപ്പിച്ചത് ആര്?
A) യഹൂദൻമാർ
B) ഫരിസേയർ
C) വിജാതീയർ
D) വിദേശിയര്‍
4.വിജാതിയർക്ക് ദൈവം എന്തു തുറന്നു കൊടുത്തു എന്നാണ് പൗലോസും ബർണബാസും സഭയോട് പറഞ്ഞത് ?
A) വിശ്വാസത്തിൻറെ വാതിൽ
B) സമാധാനത്തിൻ്റെ വാതിൽ
C) സുവിശേഷത്താൻ്റെ വാതിൽ
D) കരുണയുടെ വാതില്‍
5.പൗലോസ് അത്ഭുതകരമായി സൗഖ്യം കൊടുക്കുന്നതു കണ്ട് ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേയ്ക്ക് ഇറങ്ങി വന്നിരിക്കുന്നുവെന്ന് ജനക്കൂട്ടം ഏത് ഭാഷയിലാണ് വിളിച്ചു പറഞ്ഞത്?
A) ഗ്രീക്കു ഭാഷ
B) ലിക്കാവോനിയൻ
C) അറമായ
D) ലാറ്റിന്‍
6.സൗഖ്യം പ്രാപിക്കാൻ തക്ക വിശ്വാസം മുടന്തന് ഉണ്ടെന്നറിഞ്ഞ് പൗലോസ് അവനോടു പറഞ്ഞതെന്ത്?
A) നിനക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
B) നിൻറെ പാപങ്ങൾ മോചിച്ചു ഇരിക്കുന്നു
C) എഴുന്നേറ്റ് കാലുറപ്പിച്ചു നിൽക്കുക
D) പ്രാര്ത്ഥി‍ക്കുക
7.പൗലോസ് സുഖപ്പെടുത്തിയ മുടന്തൻ്റെ സ്വദേശം എവിടെ ?
A) ലിസ് ത്രാ
B) ഇക്കോണിയ
C) ലിക്ക മോണിയ
D) ഗ്രീക്ക്
8.പൗലോസും ബാർണബാസും പെർഗായിൽ വചനം പ്രസംഗിച്ചതിനു ശേ‌ഷം എവിടേയ് ക്കാണ് പോയത് ?
A) അന്ത്യോക്യാ
B) അത്താലിയാ
C) സമരിയ
D) യൂദാ
9.ലിസ് ത്രായിലെ ജനങ്ങൾ പൗലോസിനെ വിളിച്ചപേര് എന്ത് ?
A) ഹെർമസ്‌
B) സേർജിയൂസ്
C) എലിമസ്
D) നീതിമാന്‍
10.സേവൂസിൻ്റെ ക്ഷേത്രത്തിൽ ബലിയർപ്പിക്കാൻ ആഗ്രഹിച്ച ജനങ്ങ ളുടെ ഇടയിലേയ്ക്ക് വസ്ത്രം കീറിക്കൊണ്ട് സുവിശേഷം പ്രസംഗിച്ചത് ആരൊക്കെ?
A) ബാർണബാസും പൗലോസും
B) പത്രോസും യോഹന്നാനും
C) പൗലോസും മർക്കോസും
D) യാക്കോബ് യോഹന്നാൻ
Result: