Malayalam Bible Quiz Acts Chapter 17 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.പൗലോസ് സാബത്തു ദിവസം വി.ഗ്രന്ഥത്തെ ആധാരമാക്കി സംവാദത്തിൽ ഏർപ്പെട്ടത് എവിടെയാണ് ?
A) യഹൂദരുടെ സിനഗോഗിൽ
B) ജറുസലേമിൽ
C) ന്യായാധിപന്മാരുടെ മുമ്പിൽ
D) ആലയത്തില്‍
2.പൗലോസും കൂട്ടരും യാത്ര ചെയ്ത് എവിടെയാണ് എത്തിച്ചേർന്നത് ?
A) തെസലോനിക്കായിൽ
B) ത്രോവാസിൽ
C) ലിസ് ത്രായിൽ
D) യുദയായില്‍
3.ബെറോയായിലെ യഹൂദർ എവിടെയുള്ളവരെക്കാൾ മാന്യന്മാരായിരുന്നു ?
A) തെസലോനിക്കായിലെ
B) ത്രോവാസിലെ
C) അപ്പളോണിയായിലെ
D) യൂദയായിലെ
4.എത്ര സാബത്തുകളിൽ ആണ് പൗലോസ് സംവാദത്തിൽ ഏർപ്പെട്ടത് ?
A) 3
B) 4
C) 5
D) 7
5.അപ്പസ്തോലൻമാരെ അന്വേഷിച്ച് ആരുടെ ഭവനത്തിൽ ആണ് യഹൂദർ ചെന്നത് ?
A) മർക്കോസിൻ്റെ
B) ലീദിയായുടെ
C) ജാസൻ്റെ
D) പൗലോസിന്റെ
6.പൗലോസ് ആരെക്കുറിച്ചാണ് ആഥൻസ് നിവാസികളോടാണ് പ്രസംഗിച്ചത് ?
A) അജ്ഞാത ദേവൻ
B) വിശ്വാസത്തെ
C) പരിശുദ്ധാത്മാവിനെ
D) അനുതാപത്തെ
7.പൗലോസ് എവിടെ നിന്നാണ് പ്രസംഗിച്ചത് ?
A) അരെയോപ്പാഗസിൽ
B) പൊതുസ്ഥലത്ത്
C) ഭക്തജനങ്ങളുടെയിടയിൽ
D) യൂദയായില്‍
8.പൗലോസിനെയും സീലാസിനെയും സഹോദരൻമാർ യഹൂദരെ ഭയന്ന് എങ്ങോട്ടാണ് അയച്ചത് ?
A) ബെറോയായിൽ
B) അപ്പളോണിയ
C) യോപ്പായിൽ
D) എഫേസൂസില്‍
9.പൗലോസിൻ്റെ മനസ്സിൽ വലിയ ക്ഷോഭമുണ്ടാകാൻ കാരണം എന്ത് ?
A) നഗരം മുഴുവൻ വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു
B) ശിഷ്യന്മാർ വൈകുന്നതിനാൽ
C) യഹൂദർ എതിർക്കുന്നതിനാൽ
D) യഹൂദര്‍ ഭയക്കുന്നതിനാല്‍
10.പൗലോസ് തീമോത്തിയോസിനെയും സീലാ സിനെയും പ്രതീക്ഷിച്ച് എവിടെയാണ് താമസിച്ചത് ?
A) ആഥൻസിൽ
B) ലീദിയായുടെ ഭവനത്തിൽ
C) ത്രോവാസിൽ
D) സീലാസില്‍
Result: