Malayalam Bible Quiz Acts Chapter 22 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ഏതു ഭാഷയിലാണ് ജനത്തെ പൗലോസ് അഭിസംബോധന ചെയ്തത് ?
A) ഹെബ്രായ
B) അറമായ
C) ഗ്രീക്ക്
D) ഉറുദു
2.പൗലോസിൻ്റെ ജന്മസ്ഥലം എവിടെ ?
A) താർസോസിൽ
B) ജറുസലേമിൽ
C) റോമില്‍
D) യൂദയായില്‍
3.ഞാൻ ഒരു വലിയ തുക കൊടുത്താണ് റോമാ പൗരത്വം വാങ്ങിയത്. ഇത് ആരാണ് പറഞ്ഞത് ?
A) സഹസ്രാധിപൻ
B) ശതാധിപൻ
C) അനനിയാസ്
D) സേവകന്‍
4.ആരുടെ പാദങ്ങളിലിരുന്നാണ് നിയമത്തിൽ നിഷ്കൃഷ്ടമായ ശിക്ഷണം നേടിയത് ?
A) ഗമാലിയേൽ
B) പ്രധാന പുരോഹിതൻ
C) യഹൂദർ
D) സേവകന്‍
5.ആരാണ് പൗലോസിൻ്റെ മേൽ കുറ്റാരോപണം നടത്തിയത് ?
A) യഹൂദൻമാർ
B) ശതാധിപൻ
C) ഫരിസേയർ
D) ജനങ്ങള്‍
6.പൗലോസിനെ പാളയത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടത് ആരാണ് ?
A) സഹസ്രാധിപൻ
B) ഫരിസേയർ
C) യഹൂദർ
D) യൂദര്‍
7.നീ പോവുക അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേയ്ക്കു ഞാൻ നിന്നെ അയയ്ക്കും 'ആരുടെ വാക്കുകൾ ?
A) കർത്താവ്
B) പൗലോസ്
C) അനനിയാസ്
D) യാക്കോബ്
8.സകല യഹൂദർക്കും സുസമ്മതനും നിയമം അനുസരിക്കുന്നതിൽ നിഷ്ഠയുള്ളവരുമായ മനുഷ്യൻ ആരാണ് ?
A) അനനിയാസ്
B) പൗലോസ്
C) ബർണബാസ്
D) സീലാസ്
9.പൗലോസ് റോമാ പൗരനാണെന്ന് അറിഞ്ഞപ്പോൾ അവനെ ബന്ധനസ്ഥനാക്കിയതിൽ ആരാണ് ഭയപ്പെട്ടത് ?
A) സഹസ്രാധിപൻ
B) പ്രധാന പുരോഹിതൻ
C) ശതാധിപൻ
D) സേവകന്‍
10.എഴുന്നേറ്റ് സ്നാനം സ്വീകരിക്കുക അവൻ്റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് നിൻ്റെ പാപങ്ങൾ കഴുകിക്കളയുക' ആരുടെ വാക്കുകൾ ?
A) അനനിയാസ്
B) പത്രോസ്
C) ഈശോ
D) യാക്കോബ്
Result: