1.ഫരിസേയരും സദുക്കായരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചപ്പോൾ പൗലോസിനെ അവർ വലിച്ചു കീറുമോ എന്ന് ആരാണ് ഭയപ്പെട്ടത് ?
2.സഹസ്രാധിപൻ്റെ കല്പനയനുസരിച്ച് പൗലോസിനെ ഭടന്മാർ എവിടേയ്ക്കാണ് കൊണ്ടുപോയത് ?
3.വെള്ളപൂശിയ മതിലേ എന്ന് ആരെ നോക്കിയാണ് അപ്പസ്തോലൻ പറഞ്ഞത് ?
4.പൗലോസിനെ എവിടെ സൂക്ഷിക്കാനാണ് ദേശാധിപതി ആജ്ഞാപിച്ചത് ?
5.കേസറിയായിലെ ദേശാധിപതിയുടെ പേര് എന്ത് ?
6.ആരു വരുമ്പോൾ പൗലോസിനെ വിസ്തരിക്കാമെന്നാണ് ദേശാധിപതി പറഞ്ഞത് ?
7.പൗലോസിനെ വധിക്കാൻ നടത്തുന്ന ഗൂഢാലോചനയിൽ എത്ര യഹൂദർ പങ്കെടുത്തു ?
8.പൗലോസിനെ വധിക്കുന്നതു വരെ തങ്ങൾ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തത് ആരാണ് ?
9.വെള്ളപൂശിയ മതിലേ , ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു " ആരുടെ വാക്കുകള്‍ ?
10.ഭടന്മാർ കേസറിയായിൽ പൗലോസിനെ കൊണ്ട് എത്തിയപ്പോൾ കത്ത് ആരെയാണ് ഏൽപിച്ചത് ?
Result: