Malayalam Bible Quiz Acts Chapter 26 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ഇന്നുവരെ ആരുടെ സഹായം ആണ് തനിക്ക് ഉണ്ടെന്ന് പൗലോസ് പറഞ്ഞത് ?
A) ദൈവത്തിൻ്റെ
B) പത്രോസിൻ്റെ
C) വിശ്വാസികളുടെ
D) ജനത്തിന്റെ
2.എളുപ്പത്തിൽ എന്നെ ക്രിസ്ത്യാനിയാക്കാമെന്നാണോ? പൗലോസിനോട് ഇത് ചോദിച്ചത് ആരാണ്?
A) അഗ്രിപ്പാ
B) പ്രധാന പുരോഹിതൻ
C) ഫേസ്തൂസ്
D) സേവകന്‍
3.മരിച്ചവരെ ദൈവം ഉയിർപ്പിക്കുമെന്നത് അവിശ്വസനീയമായി നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്? ആരുടെ വാക്കുകൾ?
A) പൗലോസിൻ്റെ
B) അഗ്രിപ്പയുടെ
C) ഫരിസേയരുടെ
D) സീലാസിന്റെ
4.എവിടെ വച്ചാണ് പൗലോസ് ഈ നാമത്തിന് (യേശുവിൻ്റെ നാമത്തിന്) വിരുദ്ധമായി പ്രവർത്തിച്ചത് ?
A) ജറുസലെമിൽ
B) യൂദയായിൽ
C) സമരിയായിൽ
D) ഗ്രീക്കില്‍
5.ഒരിക്കൽ പൗലോസ് ഉറച്ചു വിശ്വസിച്ചിരുന്നത് ആരുടെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യേണ്ടതുണ്ട് എന്നാണ് ?
A) നസ്രായനായ യേശുവിൻ്റെ
B) അപ്പസ്തോലന്മാരുടെ
C) ഹേറോദേസ്
D) പത്രോസിന്റെ
6.ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്' . ഇത് ആരുടെ വാക്കുകൾ ?
A) ഈശോ
B) പൗലോസ്
C) അഗ്രിപ്പാ
D) പത്രോസ്
7.പൗലോസ് പലപ്പോഴും എല്ലാ സിനഗോഗുകളിലും ചെന്ന്, വിശ്വാസികളെ പീഡിപ്പിച്ചു കൊണ്ട് എന്തിനു നിർബന്ധിച്ചു ?
A) വിശ്വാസത്യാഗത്തിനു
B) യഹൂദമതത്തിൽ തുടരാൻ
C) നികുതി കൊടുക്കാൻ
D) നീതിയ്ക്ക്
8.ഏതു ഭാഷയിലാണ് ഈശോ സാവൂളിനോട് ആദ്യമായി സംസാരിച്ചത് ?
A) ഹെബ്രായ
B) ഗ്രീക്ക്
C) അറമായ
D) ഉര്‍ദു
9.വലിയവരുടേയും ചെറിയവരുടേയും മുമ്പിൽ എന്തു നല്കി കൊണ്ടാണ്, പൗലോസ് അവരുടെ ഇടയിൽ നിൽക്കുന്നത് ?
A) വിശ്വാസം
B) സാക്ഷ്യം
C) അനുസരണം
D) നന്മ
10.പൗലോസ്, നിനക്കു ഭ്രാന്താണ് ' എന്നു വിളിച്ചു പറഞ്ഞത് ആര് ?
A) ഫേസ്തൂസ്
B) അഗ്രിപ്പ
C) യഹൂദർ
D) പത്രോസ്
Result: