Malayalam Bible Quiz Acts Chapter 4 || മലയാളം ബൈബിൾ ക്വിസ് : പ്രവൃത്തികൾ

1.ബർണബാസ് എന്ന അപരനാമത്തിൽ അപ്പസ്തോലന്മാർ വിളിച്ചിരുന്നത് ആരെ ?
A) ജോസഫ്
B) മർക്കോസ്
C) തിമോത്തി
D) കയ്യാപ്പാസ്
2.വിശ്വാസികൾ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അവർ പരിശുദ്ധാത്മാവിനാൽ പൂരിതരായ തോടൊപ്പം മറ്റൊരടയാളം സംഭവിച്ചു. എന്താണത് ?
A) മഴ പെയ്തു
B) കൊടുങ്കാറ്റുണ്ടായി
C) ആ സ്ഥലം കുലുങ്ങി
D) ആഞ്ഞടിച്ചു
3.ബാർണബാസ്' എന്ന പേരിൻ്റെ അർത്ഥം ?
A) നല്ല പുത്രൻ
B) ഇടി മുഴക്കത്തിൻ്റെ പുത്രൻ
C) ആശ്വാസപുത്രൻ
D) സ്വാന്തനപുത്രന്‍
4.വിശ്വാസികളുടെ സമൂഹത്തിൽ അവർക്ക് ഇല്ലാതിരുന്ന ഒരു കാര്യം?
A) ദാരിദ്ര്യം
B) സമ്പത്ത്
C) സന്തോഷം
D) ദയ
5.ദൈവവചനം എപ്രകാരo പ്രസംഗിക്കാനാണ് അവർ പ്രാർത്ഥിച്ചത് ?
A) പൂർണ്ണ ധൈര്യത്തോടെ
B) പൂർണ്ണ വിശ്വാസത്തോടെ
C) പൂർണ്ണ ശക്തിയോടെ
D) പൂര്‍ണ ശക്തിയോടെ
6.അപ്പസ്തോലന്മാരുടെ മേൽ സമൃദ്ധമായി ഉണ്ടായിരുന്നത് ?
A) ശക്തി
B) ധൈര്യം
C) കൃപാവരം
D) സ്നേഹം
7.കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധികാരികൾ ഒരുമിച്ചുകൂടുകയും ചെയ്തു.ഇത് ആരുടെ അധരത്തിലൂടെ പരിശുദ്ധാത്മാവ് അരുളിച്ചെയ്തതാണ് ?
A) ദാവീദ്
B) ഏശയ്യാ
C) ദാനിയേൽ
D) ജോയേല്‍
8.ഒരു ഹൃദയവും ആത്മാവും ആയിരുന്നത് ആരുടെ സമൂഹമാണ് ?
A) വിശ്വാസികളുടെ
B) യഹൂദരുടെ
C) ഫരിസേയരുടെ
D) ജനങ്ങളുടെ
9.മുടന്തനെ സൗഖ്യപ്പെടുത്തിയ സംഭവത്തിനു ശേഷം പത്രോസിൻ്റെ പ്രസംഗം ശ്രവിച്ച അനേകർ വിശ്വാസം സ്വീകരിച്ചു. അവരുടെ സംഖ്യ എത്രയായി ഉയർന്നു.?
A) ഏഴായിരം
B) നാലായിരം
C) ആയിരത്തോളം
D) അയ്യായിരത്തോളം
10.വീട്ടു പണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു. ഈ മൂലക്കല്ല് ആരാണ്?
A) ഈശോ
B) പരിശുദ്ധാത്മാവ്,
C) ദാവീദ്
D) യോഹന്നാന്‍
Result: