Malayalam Bible Quiz Ephesians Chapter 1 || മലയാളം ബൈബിൾ ക്വിസ് : എഫെസ്യർ

1.ഏതുതരത്തിലുള്ള പ്രത്യാശയിലേക്ക് ആണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ എന്തിനെ പ്രകാശിപ്പിക്കട്ടെ എന്നാണ് പറയുന്നത് ?
A) ബുദ്ധിയെ
B) ആന്തരികനേത്രങ്ങളെ
C) മനസ്സിനെ
D) ഹൃദയത്തെ
2.തന്റെ മുമ്പാകെ എന്തില്‍ പരിശുദ്ധരും നിഷ്കളങ്കരും ആയിരിക്കാൻ ലോകസ്ഥാപനത്തിനുമുമ്പു തന്നെ അവിടുന്ന് നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു ?
A) പിതാവിൽ
B) സ്നേഹത്തില
C) പരിശുദ്ധാത്മാവിൽ
D) ക്രിസ്തുവിൽ
3.കാലത്തിൻറെ പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ആരിലാണ് ഒന്നിപ്പിക്കുന്നത് ?
A) പരിശുദ്ധാത്മാവിൽ
B) പിതാവിൽ
C) ക്രിസ്തുവിൽ
D) സ്നേഹത്തിൽ
4.അവിടുത്തെ ക്യപയുടെ സമൃദ്ധി ക്കൊത്ത് നമുക്ക് ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തം വഴി എന്തും കൈവന്നിരിക്കുന്നത് ?
A) സ്നേഹവും
B) രക്ഷയും
C) ഇഷ്ടവും
D) പദ്ധതിയും
5.അവിടുത്തെ എന്ത് പ്രകീർത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്ത് സ്വന്തമാക്കുന്നത് വരെ ആ അവകാശ ത്തിൻറെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ് ?
A) മഹത്വം
B) നീതി
C) കീര്‍ത്തി
D) യജസ്സ്
6.എന്തിന്റെ പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയാത്രെ ?
A) പരിശുദ്ധാത്മാവിന്റെ
B) സ്നേഹത്തിന്റെ
C) പിതാവിന്റെ
D) കാലത്തിന്റെ
7.അവിടുന്ന് എല്ലാ വസ്തുക്കളെയും അവൻറെ പാദങ്ങൾക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ ആരായി നിയമിക്കുകയുമാണ് ചെയ്തത് ?
A) രാജാവായി
B) സഭയുടെ തലവനായി
C) ശ്രേഷ്ഠനായി
D) അധികാരിയായി
8.നമ്മുടെ -------------- നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്ക് ക്യപയും സമാധാനവും പൂരിപ്പിക്കുക ?
A) കര്‍ത്താവായ ദൈവത്തില
B) പിതാവായ ദൈവത്തില്‍
C) നീതിമാനായ ദൈവത്തില്‍
D) അത്യുന്നതനായ ദൈവത്തില്‍
9.യേശുക്രിസ്തു വഴി നാം അവിടുത്തെ ആരായി ദത്തെടുക്കപ്പെടണമെന്നാണ് അവിടുന്ന് തന്റെ ഹിതവും ലക്ഷ്യവും അനുസരിച്ച് മുൻകൂട്ടി തീരുമാനിച്ചത്?
A) ദാസരായി
B) പുത്രരായി
C) ജനമായി
D) സഭാംഗങ്ങൾ ആയി
10.ഏതുതരത്തിലുള്ള പ്രത്യാശയിലേക്ക് ആണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന എന്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ എന്നാണ് പറയുന്നത് ?
A) ബുദ്ധിയെ
B) മഹത്വത്തിന്റെ
C) മനസ്സിനെ
D) ഹൃദയത്തെ
Result: