Malayalam Bible Quiz Ephesians Chapter 5 || മലയാളം ബൈബിൾ ക്വിസ് : എഫെസ്യർ

1.സകല നൻമയിലും നീതിയിലും സത്യത്തിലും പ്രത്യക്ഷപ്പെടുന്നത് എന്തിന്റെ ഫലമാണ് ?
A) സ്നേഹത്തിന്റെ
B) പ്രകാശത്തിന്റെ
C) വിശ്വാസത്തിന്റെ
D) കൂട്ടായ്മയുടെ
2.അനുസരണമില്ലാത്ത ആരുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു ‌?
A) വിശ്വാസമില്ലാത്തവരുടെമേൽ
B) കൂട്ടായ്മയില്ലാത്തവരുടെമേൽ
C) സ്നേഹമില്ലാത്തവരുടെമേൽ
D) മക്കളുടെ മേൽ
3.ആരെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍ ?
A) ശിഷ്യരെപ്പോലെ
B) വിശുദ്ധരെപ്പോലെ
C) വത്സലമക്കളെപ്പോലെ
D) പൗലോസിനെപ്പോലെ
4.നിന്റെ മേൽ പ്രകാശിക്കുന്നത് ആര് ?
A) ദൈവം
B) ക്രിസ്തു
C) ത്രിത്വം
D) ആത്മാവ്
5.സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ആര്‍ക്ക് വിധേയമായിരിക്കണം ?
A) യുവാക്കള്‍ക്ക്
B) പുരുഷന്‍മാര്‍ക്ക്
C) മക്കള്‍ക്ക്
D) ഭര്‍ത്താക്കന്‍മാര്‍ക്ക്
6.മ്ലേച്ഛതയും ചാപല്യവും വ്യർത്ഥഭാഷണവും നമുക്കു യോജിച്ചതല്ല. പകരം എന്താണ് നമുക്കു ഉചിതം ?
A) കൃതജ്‌ഞതാ സ്തോത്രം
B) സ്തുതിയർപ്പണം
C) ബലിയർപ്പണം
D) പങ്കുവയ്ക്കൽ
7.ആര് ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയമായിരിക്കണം ?
A) ആത്മാവ്
B) പുരോഹിതൻ
C) ക്രിസ്തു
D) സഭ
8.അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ എന്ത് നിപതിക്കുന്നു ‌?
A) അനീതി
B) കോപം
C) ദുഷ്ടത
D) ക്രോധം
9.ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനുള്ള ഉപദേശം ആർക്കുള്ളതാണ് ?
A) ഭർത്താക്കന്മാർക്ക്
B) ഭാര്യ മാർക്ക്
C) മാതാപിതാക്കൾക്ക്
D) മക്കൾക്ക്
10.ഭര്‍ത്താക്കന്‍മാരെ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധികരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതു പോലെ നിങ്ങള്‍ ആരെ സ്നേഹിക്കണം ?
A) മകളെ
B) പുത്രനെ
C) ശിശുവിനെ
D) ഭാര്യമാരെ
Result: