Q ➤ 40.ദർശനത്തിൽ ചുരുൾ തിന്ന പഴയനിയമ പുരുഷൻ ആര്?
Q ➤ 41. അവ്യക്തവാക്കും കനത്തനാവും ഉള്ളതാർക്ക്?
Q ➤ 42. കടുത്ത നെറ്റിയും കടുത്ത ഹൃദയവും ഉള്ളവർ ആര്?
Q ➤ 43. യിസ്രായേൽ ജനത്തിനെതിരെ യെഹെസ്കേലിന്റെ നെറ്റി യഹോവ എങ്ങനെയാക്കിതീർക്കും എന്നാണു പറഞ്ഞത്?
Q ➤ 44. തീക്കല്ലിനെക്കാൾ കടുപ്പമുള്ള ഒരു ലോഹം?
Q ➤ 45. ആരുടെ നെറ്റിയാണ് യഹോവ തിക്കല്ലിനേക്കാൾ കടുപ്പമുള്ള വജ്രം പോലെ ആക്കിയത്?
Q ➤ 46. 'ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക' ആര് ആരോടു പറഞ്ഞു?
Q ➤ 47. ആത്മാവ് യെഹെസ്കേലിനെ എടുത്തപ്പോൾ, മുഴക്കത്തോടെ പിറകിൽ കേട്ട ശബ്ദം എന്താ യിരുന്നു?
Q ➤ 48. ആത്മാവിനാൽ എടുക്കപ്പെട്ട പ്രവാചകൻ ആര്?
Q ➤ 49. അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻപോലെ മധുരമായിരുന്നു' ആര്? തിന്നതെന്ത്?
Q ➤ 50.യെഹെസ്കേൽപ്രവാചകൻ സ്തംഭിച്ചുകൊണ്ട് ഏഴു ദിവസം പാർത്തതെവിടെ?
Q ➤ 51. പ്രവാസികളുടെ മദ്ധ്യേ യെഹെസ്കേൽ സ്തംഭിച്ചു പാർത്തതത്ര ദിവസം?
Q ➤ 52. യെഹെസ്കേൽ സ്തംഭിച്ചുകൊണ്ട് ഏഴു ദിവസം, പ്രവാസികളുടെ അടുക്കൽ പാർത്ത തെവിടെയാണ്?
Q ➤ 53. 'ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിനു കാവൽക്കാരനാക്കിയിരിക്കുന്നു. ആര് ആരോടു പറഞ്ഞു?
Q ➤ 54. യിസ്രായേൽ ജനത്തിനു യഹോവ കാവൽക്കാരനാക്കിയത് ആരെ?
Q ➤ 55. ദുഷ്ടനോടു നാം ദുർമാർഗം വിട്ടുപിരിയുവാൻ ഓർമിപ്പിക്കാതിരുന്നാൽ, അവനെന്തു സംഭവിക്കും? നമുക്കെന്തു സംഭവിക്കും?
Q ➤ 56. ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടു തിരിയുന്നില്ലെങ്കിൽ, അവനെന്തു സംഭവിക്കും? നമുക്കെന്തു സംഭവിക്കും?
Q ➤ 57. പാപം ചെയ്യാതെയിരിക്കുന്ന നീതിമാന് എന്തുണ്ടാകും?
Q ➤ 58. സമഭുമിയിലേക്ക് പോകുവാൻ യഹോവയാൽ ആജ്ഞലഭിച്ച പ്രവാചകൻ ആര്?
Q ➤ 59. നീതിമാൻ നീതിവിട്ടുമാറി നീതികേടു പ്രവർത്തിച്ചാൽ അവനെന്തു സംഭവിക്കും?
Q ➤ 60. സമഭൂമിയിൽ യഹോവയുടെ മഹത്വം ദർശിച്ചു കവിണ്ണുവീണ പ്രവാചകനാര്?
Q ➤ 61. ബാർ നദീതീരത്തു യഹോവയുടെ മഹത്വം ദർശിച്ച പ്രവാചകനാര്?
Q ➤ 62. യഹോവയിൽ നിന്ന് അരുളപ്പാടു ലഭിച്ചതിനാൽ വീട്ടിനകത്ത് കതകടച്ച് പാർത്തവൻ ആര്?
Q ➤ 63. "നീ ചെന്നു നിന്റെ വീട്ടിനകത്തു കതകടച്ചു പാർക്ക് ആര് ആരോടു പറഞ്ഞു?
Q ➤ 64. യിസ്രായേൽമക്കളുടെ പിടിയിൽ പെരുമാറുവാൻ കഴിയാതെ വണ്ണം, അവർ യെഹെസ്കേലി നെ എന്തുകൊണ്ടു കെട്ടും എന്നാണ് യഹോവ അരുളിച്ചെയ്തത്?
Q ➤ 65. ഊമനായി ശാസകനാകാതെയിരിക്കേണ്ടതിന് യഹോവ ആരുടെ നാവിനെയാണ് അണ്ണാക്കോടു പറ്റുമാറാക്കിയത്?