Malayalam Bible Quiz Ezekiel Chapter 8

Q ➤ 121. അരമുതൽ കീഴോട്ടു തീപോലെയും അര മുതൽ മേലോട്ടു ശുക്ലസ്വർണത്തിന്റെ പ്രഭപോലെയുമുള്ള മനുഷ്യ സാദൃശ്യത്തി ലുള്ള രൂപം കണ്ടതാര്?


Q ➤ 122. തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നതെവിടെ?


Q ➤ 123. യെഹെസ്കേലിനെ ഭൂമിയുടെയും ആകാശത്തിന്റെയും മധ്യേ ഉയർത്തിയതാര്?


Q ➤ 124. തലപൊക്കി വടക്കോട്ടു നോക്കി, തീക്ഷ്ണതാബിംബം ദർശിച്ച പ്രവാചകനാര്?


Q ➤ 125. 'മനുഷ്യപുത്രാ, ചുവർ കുത്തിത്തുറക്കുക' ആര് ആരോടു പറഞ്ഞു?


Q ➤ 126. ദർശനത്തിന്റെ ചുവർ കുത്തിത്തുറന്നവൻ ആര്?


Q ➤ 127. ചുവർചിത്രങ്ങളുടെ മുമ്പിൽ ധൂപകലശം പിടിച്ചുകൊണ്ടുനിന്ന യിസ്രായേൽ ഗൃഹത്തിന്റെ മുപ്പന്മാർ എത്ര?


Q ➤ 128. ചുവർചിത്രങ്ങളുടെ മുമ്പിൽ ധൂപകലശം പിടിച്ച് മുഷന്മാരുടെ നടുവിൽനിന്ന് ശാഫാന്റെ മകനാര്?


Q ➤ 129. 'യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 130. സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടവനാര്?


Q ➤ 131. യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിൽ സ്ത്രീകൾ എന്തിനെക്കുറിച്ചാണ് കരഞ്ഞുംകൊണ്ടിരുന്നത്?


Q ➤ 132. യഹോവയുടെ മണ്ഡപത്തിനും യാഗപീഠത്തിനും നടുവെ സൂര്യനെ നമസ്ക്കരിക്കുന്ന എത്ര പുരുഷന്മാരെയാണ് യെഹെസ്കേൽ കണ്ടത്?


Q ➤ 133. യഹോവയെ അധികമധികം കോപിപ്പിക്കാൻ ദേശത്തെ സാഹസം കൊണ്ടു നിറച്ചതാര്?


Q ➤ 134. അവർ അത്യുച്ചത്തിൽ നിലവിളിച്ചാലും ഞാൻ അവരുടെ അപേക്ഷ കേൾക്കയില്ല. ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെയ്തത്?