Malayalam Bible Quiz from Matthew Chapter 10 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
A) മത്തായി 10.6
B) മത്തായി 10.7
C) മത്തായി 10.8
D) മത്തായി 10.9
2.എന്റെ നാമം നിമിത്തം നിങ്ങൾ സർവരാലും ---------------------?
A) ദ്വേഷിക്കപ്പെടും
B) പരിഹസിക്കപ്പെടും
C) ത്യജിക്കപ്പെടും
D) ഉപേക്ഷിക്കപ്പെടും
3.ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക്‌ ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്‌, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.
A) മത്തായി 10.21
B) മത്തായി 10.22
C) മത്തായി 10.23
D) മത്തായി 10.24
4.അന്‌ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത്‌ പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.
A) മത്തായി 10.26
B) മത്തായി 10.27
C) മത്തായി 10.28
D) മത്തായി 10.29
5.ഈ ചെറിയവരില്‍ ഒരുവന്‌, ശിഷ്യന്‌ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു
A) മത്തായി 10.41
B) മത്തായി 10.42
C) മത്തായി 10.43
D) മത്തായി 10.44
6.പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.
A) മത്തായി 10.6
B) മത്തായി 10.7
C) മത്തായി 10.8
D) മത്തായി 10.9
7.മനുഷ്യരെ സൂക്‌ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച്‌ അവര്‍ നിങ്ങളെ മര്‍ദിക്കും.
A) മത്തായി 10.16
B) മത്തായി 10.17
C) മത്തായി 10.18
D) മത്തായി 10.19
8.പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവനു എന്താണ് ലഭിക്കുക?
A) പ്രവാചകന്റെ പ്രതിഫലം
B) സ്വർഗ്ഗം
C) നന്മ നിറഞ്ഞ ജീവിതം
D) നിത്യജീവന്‍
9.നിങ്ങൾ ഒരു ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു എന്ത് ആശംസിക്കണം ?
A) നന്മകള്‍
B) സമാധാനം
C) ശാന്തി
D) കരുണ
10.സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അത്------------------------?
A) നഷ്ടപ്പെടുത്തും
B) കാത്തുസൂക്ഷിക്കാൻ
C) നഷ്ടപ്പെടുകയില്ല
D) കണ്ടെത്തും
Result: