Malayalam Bible Quiz from Matthew Chapter 13 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
A) മത്തായി 13.11
B) മത്തായി 13.12
C) മത്തായി 13.13
D) മത്തായി 13.15
2.അത്‌ എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്‌; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്‌ അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.
A) മത്തായി 13.31
B) മത്തായി 13.32
C) മത്തായി 13.33
D) മത്തായി 13.34
3.കളകളുടെ ഉപമയിലെ വയൽ എന്തിനെ സൂചിപ്പിക്കുന്നു ?
A) ഭൂമി
B) ലോകം
C) സ്വർഗം
D) നരകം
4.അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട്‌ ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്‌?
A) മത്തായി 13.6
B) മത്തായി 13.7
C) മത്തായി 13.8
D) മത്തായി 13.10
5.സ്വര്‍ഗരാജ്യം ഒരുവന്‍ എവിടെ പാകിയ കടുകുമണിക്ക് സദ്യശം ആണ് ?
A) വയലില
B) പൂഴിയില്‍
C) തോട്ടത്തില്‍
D) മണ്ണില്‍
6.അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്‌ഞനും, തന്റെ നിക്‌ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്‌ഥനു തുല്യന്‍.
A) മത്തായി 13.51
B) മത്തായി 13.52
C) മത്തായി 13.53
D) മത്തായി 13.54
7.അവ വിത ച്ചശത്രു പിശാചാണ്‌. കൊയ്‌ത്തുയുഗാന്തമാണ്‌; കൊയ്‌ത്തുകാര്‍ ദൈവദൂതന്‍മാരും.
A) മത്തായി 13.36
B) മത്തായി 13.37
C) മത്തായി 13.38
D) മത്തായി 13.39
8.അവര്‍ അവന്റെ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‌ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
A) മത്തായി 13.41
B) മത്തായി 13.42
C) മത്തായി 13.43
D) മത്തായി 13.44
9.അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍:
A) മത്തായി 13.16
B) മത്തായി 13.17
C) മത്തായി 13.18
D) മത്തായി 13.19
10.വിതരക്കാരന്റെ ഉപമയിലെ നല്ല നിലത്തുവീണ വിത്ത് എപ്രകാരം വിളവ് നൽകി ?
A) അറുപതുമേനി
B) ആറുമേനിയും , മുപ്പതുമേനിയും
C) നുറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും
D) മുപ്പതുമേനി
Result: