Malayalam Bible Quiz from Matthew Chapter 17 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. ആരുടെ ?
A) പരിശുദ്ധന്റെ
B) അത്യുന്നതന്റെ
C) പിതാവിന്റെ
D) യേശുവിന്റെ
2.മലയില്‍നിന്ന്‌ ഇറങ്ങുമ്പോള്‍ യേശു അവരോട്‌ ആജ്‌ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്‌.
A) മത്തായി 17.6
B) മത്തായി 17.7
C) മത്തായി 17.8
D) മത്തായി 17.9
3.യേശു, ആറു ദിവസം കഴിഞ്ഞ്‌ പത്രോസ്‌, യാക്കോബ്‌, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ ഒരു ഉയര്‍ന്ന മലയിലേക്കുപോയി.
A) മത്തായി 17.1
B) മത്തായി 17.2
C) മത്തായി 17.3
D) മത്തായി 17.4
4.അന്യരില്‍ നിന്ന്‌ വ പത്രോസ്‌ മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;
A) മത്തായി 17.26
B) മത്തായി 17.27
C) മത്തായി 17.28
D) മത്തായി 17.29
5.അപസ്മാര രോഗിയെ സുഖപ്പെടുത്താൻ യേശുവിന്റെ ശിഷ്യർക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ് എന്നാണ് യേശു പറഞ്ഞത് ?
A) നിങ്ങളുടെ അൽപ വിശ്വാസം കൊണ്ട്
B) പ്രാർത്ഥനയുടെ കുറവ്
C) വിവേകകുറവുമൂലം
D) ശ്രദ്ധ കുറവ് മൂലം
6.അവന്‍ പറഞ്ഞു: ഏലിയാ വന്ന്‌ എല്ലാം പുനഃസ്‌ഥാപിക്കുക തന്നെ ചെയ്യും.
A) മത്തായി 17.11
B) മത്തായി 17.12
C) മത്തായി 17.13
D) മത്തായി 17.14
7.അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ?
A) മത്തായി 17.21
B) മത്തായി 17.22
C) മത്തായി 17.23
D) മത്തായി 17.24
8.യേശുവിന്റെ രൂപാന്തരീകരണ വേളയിലും കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ആരെല്ലാം ?
A) പത്രോസ്, യോഹന്നാൻ
B) പത്രോസ് യാക്കോബ് യോഹന്നാൻ
C) പത്രോസ് യാക്കോബ്
D) പത്രോസ് പൗലോസ്
9.യേശു ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്. യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടി കൊണ്ട് എവിടേയ്ക്കാണ് പോയത് ?
A) ഒരു ഉയര്‍ന്ന മലയിലേക്ക്
B) കടല്‍തീരത്തേക്ക്
C) കൂടാരത്തിലേക്ക്
D) ആലയത്തിലേക്ക്
10.സ്‌നാപകയോഹന്നാനെപ്പറ്റിയാണ്‌ അവന്‍ തങ്ങളോടു സംസാരിച്ചതെന്ന്‌ അപ്പോള്‍ ശിഷ്യന്‍മാര്‍ക്കു മനസ്‌സിലായി.
A) മത്തായി 17.11
B) മത്തായി 17.12
C) മത്തായി 17.13
D) മത്തായി 17.14
Result: