Malayalam Bible Quiz from Matthew Chapter 18 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
A) മത്തായി 18.16
B) മത്തായി 18.17
C) മത്തായി 18.18
D) മത്തായി 18.19
2.കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച്‌ എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
A) മത്തായി 18.11
B) മത്തായി 18.12
C) മത്തായി 18.13
D) മത്തായി 18.14
3.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
A) മത്തായി 18.1
B) മത്തായി 18.2
C) മത്തായി 18.3
D) മത്തായി 18.4
4.നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക.
A) മത്തായി 18.11
B) മത്തായി 18.12
C) മത്തായി 18.13
D) മത്തായി 18.15
5.പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്‌, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം!
A) മത്തായി 18.6
B) മത്തായി 18.7
C) മത്തായി 18.8
D) മത്തായി 18.9
6.സ്വര്‍ഗരാജ്യം, തന്റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹി ച്ചഒരു രാജാവിനു സദൃശം.
A) മത്തായി 18.21
B) മത്തായി 18.22
C) മത്തായി 18.23
D) മത്തായി 18.24
7.ഭുമിയില്‍ നിങ്ങളില്‍ എത്രപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും ?
A) രണ്ടു പേര
B) അഞ്ചു പേര്‍
C) മൂന്നു പേര്‍
D) ആറു പേര്‍
8.സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ എന്ത് ചെയ്യണം ?
A) സ്വയം ചെറുതാ കണം
B) മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകണം
C) പ്രാര്‍ത്ഥിക്കണം
D) എളിമപ്പെടണം
9.അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്നതന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്ക്‌ തരാനുള്ളതു തന്നുതീര്‍ക്കുക.
A) മത്തായി 18.26
B) മത്തായി 18.27
C) മത്തായി 18.28
D) മത്തായി 18.29
10.സ്വര്‍ഗ്ഗരാജ്യം തന്റെ സേവകന്‍മാരുടെ കണക്ക് തീര്‍ക്കാന്‍ ആഗ്രഹിച്ച ആര്‍ക്ക് സദ്യശം എന്നാണ് യേശു പറഞ്ഞത് ?
A) ഒരു രാജാവിന്‌
B) ദൂതന്
C) ഒരു നേതാവിന്
D) സേവകന്
Result: