1.ദൈവം യോജിപ്പിച്ചത് ആര് വേര്‍പ്പെടുത്താതിരിക്കട്ടെ എന്നാണ് യേശു പറഞ്ഞത് ?
2.എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
3.ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട് ജോര്‍ദാന് അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി.
4.അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
5.ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?
6.അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.
7.ശിഷ്യന്‍മാര്‍ ഇതുകേട്ട് വിസ്‌മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷപെടാന്‍ ആര്‍ക്കു സാധിക്കും?
8.യേശു കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി ചിലര്‍ ആരെയാണ് അവന്റെ അടുത്തു കൊണ്ട് വന്നത് ?
9.യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്.
10.ആരെ തന്റെ അടുത്ത് വരാന്‍ അനുവദിക്കുവന്‍ അവരെ തടയരുത് എന്നാണ് യേശു ശിഷ്യന്‍മാരോട് പറഞ്ഞത് ?
Result: