Malayalam Bible Quiz from Matthew Chapter 21 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.യോഹന്നാന്റെ ജ്‌ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ പരസ്‌പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന്‌ എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും.
A) മത്തായി 21.21
B) മത്തായി 21.22
C) മത്തായി 21.23
D) മത്തായി 21.25
2.എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയെയും അടുത്ത്‌ അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത്‌ ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച്‌ എന്റെ അടുക്കല്‍ കൊണ്ടുവരുക.
A) മത്തായി 21.1
B) മത്തായി 21.2
C) മത്തായി 21.3
D) മത്തായി 21.4
3.യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.
A) മത്തായി 21.11
B) മത്തായി 21.12
C) മത്തായി 21.13
D) മത്തായി 21.14
4.ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
A) മത്തായി 21.31
B) മത്തായി 21.32
C) മത്തായി 21.33
D) മത്തായി 21.3
5.യേശു ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരാണ് അവനെ സമീപിച്ചത് ?
A) പ്രധാന പുരോഹിതന്‍മാരും, ജനപ്രമാണികളും
B) പുരോഹിതര്‍, ജനങ്ങള്‍
C) നിയമജ്ഞര്‍, പുരോഹിതര്‍
D) നിയമജ്ഞര്‍, ജനങ്ങള്‍
6.യേശു എവിടെ എത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് പ്രധാനപുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സമീപിച്ചത് ?
A) ദേവാലയത്തിലെത്തി
B) മലയില്‍
C) കൂടാരത്തില്‍
D) സിനഗോഗില്‍
7.യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ എന്ത് ചെയ്തുകൊണ്ടിരുന്നവരെയെല്ലാം ആണ് പുറത്താക്കിയത് ?
A) കച്ചവടം
B) പ്രവര്‍ത്തനം
C) വില്പന
D) ക്രയവിക്രയം
8.യേശു തന്നെ രണ്ട് ശിഷ്യന്മാരെ കഴുതയും കഴുതക്കുട്ടിയെ കൊണ്ട് വരാനായി പറഞ്ഞുവിട്ടത് എവിടെവച്ച്?
A) ജെറുസലേം
B) ബത്‌ഫഗെ
C) ജെറിക്കോ
D) ഈജിപ്ത്
9.പിന്നീട്‌ അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ്‌ സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.
A) മത്തായി 21.36
B) മത്തായി 21.37
C) മത്തായി 21.38
D) മത്തായി 21.39
10.അവന്‍ രണ്ടാമന്റെ അടുത്തുചെന്ന്‌ ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച്‌ അവന്‍ പോയി.
A) മത്തായി 21.26
B) മത്തായി 21.27
C) മത്തായി 21.28
D) മത്തായി 21.30
Result: