Malayalam Bible Quiz from Matthew Chapter 23 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവര്‍ ഭാരമുള്ള എന്ത് മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നില്ല. എന്നാണ് പറയുന്നത് ?
A) വസ്തുക്കള്‍
B) കെട്ടുകള്‍
C) ചുമടുകള
D) മണ്ണ്
2.അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.
A) മത്തായി 23.31
B) മത്തായി 23.32
C) മത്തായി 23.33
D) മത്തായി 23.34
3.ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
A) മത്തായി 23.36
B) മത്തായി 23.37
C) മത്തായി 23.38
D) മത്തായി 23.39
4.അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
A) മത്തായി 23.31
B) മത്തായി 23.32
C) മത്തായി 23.33
D) മത്തായി 23.34
5.എന്നാല്‍, നിങ്ങള്‍ റബ്‌ബീ എന്നു വിളിക്കപ്പെടരുത്‌. എന്തെന്നാല്‍ നിങ്ങള്‍ക്ക്‌ ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം ആരാണ് ?
A) സ്നേഹിതന്മാരാണ്
B) മക്കളാണ്
C) സഹോദരന്മാരാണ്
D) പുത്രന്‍മാരാണ്
6.ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ ---------പൂരിപ്പിക്കുക ?
A) പിതാവായ ദൈവം
B) സര്‍വശക്തനായ പിതാവ്
C) അത്യുന്നതനായ ദൈവം
D) സ്വര്‍ഗ്ഗസ്ഥനായ പിതാവ്
7.സഖറിയായുടെ പിതാവ് ആര് ?
A) ബറാക്കിയായുടെ
B) നോഹ
C) സാവൂള്‍
D) ജോസഫ്‌
8.സ്വര്‍ഗത്തെക്കൊണ്ട്‌ ആണയിടുന്നവന്‍ ദൈവത്തിന്റെ എന്തിനെ ക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു ?
A) അങ്കണത്തെ
B) ആലയത്തെ
C) കൂടാരത്തെ
D) സിംഹാസനത്തെ
9.നിയമജ്‌ഞരും ഫരിസേയരും ആരുടെ സിംഹാസനത്തില്‍ ഇരിക്കുന്നു ?
A) ദൈവത്തിന്റെ
B) മോശയുടെ
C) സ്നാപകയോഹന്നാന്റെ
D) അബ്രാഹത്തിന്റെ
10.യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്‍മാരോടും അരുളിച്ചെയ്‌തു:
A) മത്തായി 23.1
B) മത്തായി 23.2
C) മത്തായി 23.3
D) മത്തായി 23.4
Result: