Malayalam Bible Quiz from Matthew Chapter 26 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്‌ ---------------- വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ പൂരിപ്പിക്കുക ?
A) താണ്
B) കേണു
C) കുനിഞ്ഞു
D) കമിഴ്ന്നു
2.സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്‌ത കാര്യവും ഇവളുടെ -------------- പ്രസ്‌താവിക്കപ്പെടും പൂരിപ്പിക്കുക ?
A) സ്മരണയ്ക്കായി
B) ഓര്‍മയ്ക്കായി
C) അനുഗ്രഹത്തിനായി
D) അനുസ്മരണത്തിനായി
3.അവസാനം രണ്ടുപേര്‍ മുന്നോട്ടുവന്ന്‌, ഇപ്രകാരം പറഞ്ഞു: ഈ ------------- നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന്‌ ഇവന്‍ പറഞ്ഞിട്ടുണ്ട്‌ പൂരിപ്പിക്കുക ?
A) കൂടാരം
B) ദേവാലയം
C) അങ്കണം
D) ആലയം
4.നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന്‍ മരണത്തിനര്‍ഹനാണ്‌ അധ്യായം വാക്യം ഏത് ?
A) മത്തായി 26.65
B) മത്തായി 26.66
C) മത്തായി 26.67
D) മത്തായി 26.68
5.യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ -----------പൂരിപ്പിക്കുക ?
A) വെറുക്കും
B) നശിക്കും
C) തകര്‍ക്കും
D) ഇല്ലാതാകും
6.അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്റെ -------------പൂരിപ്പിക്കുക ?
A) ശരീരമാണ്
B) രക്തമാണ്
C) ആത്മാവാണ്
D) മനസ്സാണ്
7.ഈശോയെ ബന്ധിച്ചിട്ട് ആദ്യം ആരുടെ അടുത്തേക്ക് കൊണ്ട് പോയി ?
A) പീലാത്തോസിന്റെ
B) യൂദാസിന്റെ
C) പത്രോസിന്റെ
D) കയ്യാഫാസിന്റെ
8.അവന്‍ പെട്ടെന്ന്‌ യേശുവിന്റെ അടുത്തുചെന്ന്‌, ഗുരോ, സ്വസ്‌തി എന്നു പറഞ്ഞ്‌ അവനെ എന്ത് ചെയ്തു ?
A) ആലിഗംനം ചെയ്തു
B) കെട്ടിപ്പിടിച്ചു
C) ദ്രോഹിച്ചു
D) ചുംബിച്ചു
9.യേശു ഇതുഗ്രഹിച്ച്‌ അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ സ്‌ത്രീയെ വിഷമിപ്പിക്കുന്നു ഇവള്‍ എനിക്കു വേണ്ടി എന്ത് ചെയ്‌തിരിക്കുന്നു ?
A) ഒരു നന്മ
B) ഒരു കടമ
C) ഒരു പുണ്യ പ്രവര്‍ത്തി
D) ഒരു നല്ല കാര്യം
10.അവന്‍ അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി എന്ത് ആവര്‍ത്തിച്ചു ?
A) നിലവിളി
B) സങ്കടം
C) നിയോഗം
D) അതെ പ്രാര്‍ത്ഥന
Result: