Malayalam Bible Quiz Galatians Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഗലാത്യർ

1.പൗലോസ് ശ്ലീഹാ താൻ പ്രസംഗിച്ച സുവിശേഷം എവിടെ നിന്ന് തനിക്കു ലഭിച്ചു എന്നാണ് പറയുക?
A) യഹൂദമതത്തിൽ നിന്ന്.
B) യേശുക്രിസ്തുവിന്റെ വെളിപാടിലൂടെ
C) മനുഷ്യരിൽ നിന്ന്
D) സ്വർഗത്തിലെ ദൂതനിൽ നിന്ന്
2.കേപ്പായോടൊപ്പം ജറുസലേമിൽ എത്ര നാൾ പൗലോസ് താമസിച്ചു. ?
A) പതിനഞ്ചു ദിവസം
B) ഒരു മാസം .
C) ഒരു ആഴ്ച.
D) എട്ടു ദിവസം.
3.ഈശോ നമ്മുടെ പാപങ്ങൾക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചത് എന്തിനാണ് ‌?
A) ദൈവത്തെ പ്രസാദിപ്പിക്കാൻ
B) സാത്താനിൽ നിന്നും നമ്മെ മോചിപ്പിക്കാൻ.
C) തിൻമ നിറഞ്ഞ ഈ യുഗത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ.
D) ദൈവിക ദൗത്യം നിറവേറ്റാൻ
4.താൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കിൽ താൻ ആരാകുകയില്ലായിരുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്
A) ദൈവമകൻ
B) ക്രിസ്തുവിന്റെ ദാസൻ
C) സുവിശേഷ പ്രസംഗകൻ
D) സ്വർഗത്തിന്റെ അവകാശി
5.വ്യത്യസ്തമായ സുവിശേഷം പ്രസംഗിക്കുന്നവന് നൽകുന്ന ശിക്ഷ എന്ത് ?
A) നരകത്തിലാകട്ടെ
B) ദുരിതത്തിലാകട്ടെ .
C) ശപിക്കപ്പെട്ടവനാകട്ടെ
D) ദുരിതത്തിലാകട്ടെ
6.ദൈവം പൗലോസ് ശ്ലീഹായെ തിരഞ്ഞെടുത്തത് എപ്പോൾ ?
A) ദമാസ്കസിലേക്കുള്ള യത്രയിൽ
B) താർ സൂസിൽ വെച്ച്
C) മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ
D) യഹൂദനായിരുന്നപ്പോൾ
7.കേപ്പായോടൊപ്പം ജറുസലേമിൽ എത്ര നാൾ പൗലോസ് താമസിച്ചു. ?
A) പതിനഞ്ചു ദിവസം
B) 10 ദിവസം
C) ഒരു മാസം
D) ഒരു ആഴ്ച.
8.പൗലോസ് ശ്ലീഹായ്ക്ക് ആശ്ചര്യം തോന്നുന്നത് എന്തിലാണ്?
A) ഗലാത്തിയാക്കാരുടെ പെരുമാറ്റത്തിൽ.
B) ഗലാത്തിയാക്കാരുടെ വിശ്വാസത്തിൽ.
C) ഗലാത്തിയാക്കാരുടെ ദൈവഭക്തിയിൽ
D) വിളിച്ചവനെ ഉപേക്ഷിച്ചതിൽ
9.പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ സഭയ്ക്ക് ആശംസിക്കുന്നത്?
A) കൃപയും സമാധാനവും.
B) അനുഗ്രഹവും കൃപയും
C) കരുണയും കൃപയും
D) അനുഗ്രഹവും സമാധാനവും.
10.ജറുസലേമിൽ കേപ്പായോടൊപ്പം താമസിച്ച ശേഷം പൗലോസ് പോയത് എവിടേയ്ക്ക്?
A) ദമാസ്കസ്
B) സിറിയ, കിലിക്യാ
C) ലവൊദീ ക്യ
D) എഫോ സോസ്
Result: