Q ➤ 247. ആരുടെ കുറ്റിയിൽനിന്നാണ് ഒരു മുള പൊട്ടിപ്പുറപ്പെടുന്നത്?
Q ➤ 248. മുളയുടെമേൽ ആരുടെ ആത്മാവ് വസിക്കും?
Q ➤ 249. അവന്റെ പ്രമോദം യഹോവാഭക്തിയിലായിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. ആരുടെ?
Q ➤ 250. “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കയും ചെയ്യും' ആര്?
Q ➤ 251, തന്റെ വായ് എന്ന വടികൊണ്ടു ഭൂമിയെ അടിക്കയും തന്റെ അധരങ്ങളുടെ ശ്വാസം കൊണ്ട് ദുഷ്ടനെ കൊല്ലുകയും ചെയ്യുന്നതാര്?
Q ➤ 252. യിശ്ശായിയുടെ കുറ്റിയിൽ നിന്നു പൊട്ടിപ്പുറപ്പെടുന്നവന്റെ നടുക്കെട്ട് എന്ത് അരച്ച് എന്ത്?
Q ➤ 253. ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും പുള്ളിപ്പുലി കോലാട്ടു കുട്ടിയോടുകൂടെ കിടക്കും; എന്നാൽ ഒരുമിച്ചു പാർക്കുന്നതെന്തെല്ലാം? ആരാണവയെ നടത്തുന്നത്?
Q ➤ 254. ചെന്നായി ആരുടെ കൂടെ പാർക്കും?
Q ➤ 255. കരടിയുടെ കൂടെ മേയുന്നതാര്?
Q ➤ 256. പശു കരടിയോടുകൂടെ മേയും. സിംഹമോ?
Q ➤ 257. ആരാണ് സർപ്പത്തിന്റെ പോതിങ്കൽ കളിക്കുന്നത്?
Q ➤ 258. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതലോ?
Q ➤ 259. യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമായിരിക്കുന്നതെന്ത്?
Q ➤ 260.ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമായിരിക്കുന്നത് എന്തുപോലെയാണ്?
Q ➤ 261. വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന ആരെയാണ് ജാതികൾ അന്വേഷിച്ചുവരുന്നത്?
Q ➤ 262. അവന്റെ വിശ്രമസ്ഥലം മഹത്വമുള്ളതായിരിക്കും' ആരുടെ?
Q ➤ 263, യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലുദിക്കുകളിൽ നിന്നും ഒന്നിച്ചുകൂട്ടുന്നതാര്?
Q ➤ 264. ഭൂമിയുടെ നാലു ദിക്കിൽ നിന്നും ഒന്നിച്ചുകൂടുന്നതാര്?
Q ➤ 265. ആരുടെ അസൂയയാണ് നീങ്ങിപ്പോകുന്നത്?
Q ➤ 266. യഹോവ ഏതു കടലിന്റെ നാവിനാണ് ഉന്മൂലനാശം വരുത്തുന്നത്?