Malayalam Bible Quiz Isaiah Chapter 22

Q ➤ 410. “നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്ക് എന്തു ഭവിച്ചു? അയ്യോ കോലാഹലം നിറഞ്ഞും ആരവപൂർണവുമായിരിക്കുന്ന പട്ടണമേ' എന്തിനെക്കുറിച്ചുള്ള പ്രവാചകമാണിത്?


Q ➤ 411. സൈന്യങ്ങളുടെ യഹോവയായ കർത്താവിൽ നിന്ന് പരാഭവവും സംഹാരവും പരിഭ്രമവുമായുള്ളൊരു നാൾ വരുന്നതെവിടെ?


Q ➤ 412. കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുത്തതാര്? പരിചയുടെ ഉറ നീക്കിയതാര്?


Q ➤ 413. ആരുടെ മൂടുപടമാണ് യഹോവ നീക്കിക്കളഞ്ഞത്?


Q ➤ 414. വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കാൻ വീടുകളെ പൊളിച്ചുകളഞ്ഞതെവിടെ?


Q ➤ 415. ഭണ്ഡാരപതിയും രാജധാനിവിചാരകനും ആയിരുന്നതാര്?


Q ➤ 416. ഉയർന്ന സ്ഥലത്ത് തനിക്ക് ഒരു കല്ലറ വെട്ടിച്ചതാര്?


Q ➤ 417. എടോ, നിന്നെ തൂക്കിയെടുത്ത് ചുഴറ്റി എറിഞ്ഞുകളയുന്നതാര്?


Q ➤ 418. 'യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും' എന്നു പറഞ്ഞതാരെ?


Q ➤ 419. 'ഞാൻ നിന്നെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും' എന്നു കർത്താവ് പറഞ്ഞത് ആരോടാണ്?


Q ➤ 420.ഹില്കീയാവിന്റെ മകൻ?


Q ➤ 421. യെരുശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും. ആരാണ് അപ്പനായിരിക്കുന്നത്?


Q ➤ 422 യഹോവ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെയ്ക്കും. അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല അവൻ അടച്ചാൽ ആരും തുറക്കുകയില്ല. അവൻ ആര്?