Malayalam Bible Quiz Isaiah Chapter 23

Q ➤ 423. ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്വമുള്ളൊരു സിംഹാസനം ആയിരിക്കും ആരെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 424.സോരിനെക്കുറിച്ച് ആരാണ് പ്രവചിച്ചത്?


Q ➤ 425 ജാതികളുടെ ചന്തയായിരുന്ന ദേശമേത്?


Q ➤ 426.സീഹോർപ്രദേത്തെ കൃഷിയും നീലനദിയിലെ കൊയ്ത്തും ആദായമായി വന്നതെന്തിന്?


Q ➤ 427. 'എനിക്കു നോവു കിട്ടിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിട്ടില്ല, കന്യകമാരെ വളർത്തിട്ടുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 428. ആരുടെ വർത്തമാനം മിസയീമിലെത്തുമ്പോഴാണ്, അവർ ആ വർത്തമാനത്തിൽ ഏറ്റവും വ്യസനിക്കുന്നത്?


Q ➤ 429. കിരീടം നൽകുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ ദേശമേത്?


Q ➤ 430. 'തർശീശ് പുതിയേ, ഇനി ബന്ധമില്ലായ്കയാൽ നീല നദിയെപ്പോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുക


Q ➤ 431. ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുക്കുക എന്നു യെശയ്യാവ് പ്രവചിച്ച താരെക്കുറിച്ച്?


Q ➤ 432, തർശീശപുത്രി എന്നു വിശേഷിപ്പിച്ചിരിക്കുന്ന രാജ്യമേത്?


Q ➤ 433, ബലാല്ക്കാരം അനുഭവിച്ച് കന്യകയായ സീദോൻപുത്രി ആര്?


Q ➤ 434. കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പനകൊടുത്തതാര്?


Q ➤ 435. കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പന കൊടുത്തതാര്?


Q ➤ 436. 'ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുതി' എന്നു വിശേഷിപ്പിക്കപ്പെട്ട തെന്ത്?


Q ➤ 437, അവർ അതിനെ ഒരു മൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; കാവൽമാളികകളെ പണിതു, അരമനകളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു ആര്? എന്തിനെ?


Q ➤ 438. കല്ദയരുടെ ദേശത്തെ മരുമൃഗങ്ങൾക്കായി നിയമിച്ചതാര്?


Q ➤ 139. ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു സംവത്സരത്തേക്കു മറന്നു കിടക്കുന്ന തെന്ത്?


Q ➤ 440, 70 സംവത്സരം കഴിഞ്ഞിട്ട് വേശ്യയുടെ പാട്ടുപോലെ സംഭവിക്കുന്നതാർക്ക്?


Q ➤ 441. ഒരു രാജാവിന്റെ കാലത്തിനൊത്ത 70 സംവത്സരത്തേക്കു മറന്നുകിടന്ന ദേശം?


Q ➤ 442. ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യുന്നതാര്?


Q ➤ 443. സോരിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് എന്തിനെല്ലാം ഉതകും?