Q ➤ 669. 'നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല. ആര് ആരോടു പറഞ്ഞു?
Q ➤ 670. മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർഥിച്ചതാര്?
Q ➤ 671. ഹിസ്കീയാവിന്റെ ആയുസ്സിനോട് എത്ര സംവത്സരമാണ് കൂട്ടിക്കിട്ടിയത്?
Q ➤ 672 ആർക്കാണ് ആയുസ്സിനോട് പതിനഞ്ചു സംവത്സരം കൂട്ടിക്കിട്ടിയത്?
Q ➤ 673. ആരുടെ ഘടികാരത്തിലാണ് സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തുപടി തിരിഞ്ഞുപോന്നത്?
Q ➤ 674 എന്റെ ആയുസ്സിന്റെ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടി വരുന്നു എന്നു പറഞ്ഞതാര്?
Q ➤ 675. തന്റെ പാർപ്പിടം എന്തുപോലെ തന്നെ വിട്ടുപോയിരിക്കുന്നു എന്നാണ് ഹിസ്കിയാവ് പറഞ്ഞത്?'
Q ➤ 676. നെയ്ത്തുകാരന്റെ തുണിചുരുട്ടും പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 677, എന്തുപോലെയാണ് താൻ ചിലച്ചത് എന്നാണ് ഹിസ്കീയാവ് പറഞ്ഞത്?
Q ➤ 678. പ്രാവുപോലെ കുറുകി ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നതാരാണ്?
Q ➤ 679. എന്റെ മനോവ്വസനം ഹേതുവായി ഞാൻ എന്റെ കാലത്തൊക്കെയും സാവധാനത്തോടെ നടക്കും? ആരു പറഞ്ഞു?
Q ➤ 680. സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു ആര് ആരോടു പറഞ്ഞു?
Q ➤ 681. ഹിസ്കിയാവിന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നും യഹോവ രക്ഷിച്ചതെങ്ങനെ?
Q ➤ 682. സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു എന്നു പറഞ്ഞതാര്?
Q ➤ 683. പാതാളം നിന്നെ സ്തുതിക്കുന്നില്ല, മരണം നിന്നെ വാഴ്ത്തുന്നില്ല. ആരാണ് പറയുന്നത്?
Q ➤ 684, ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും എന്നു പറഞ്ഞതാര്?
Q ➤ 685, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും' ആര് ആരോടു പറഞ്ഞു?
Q ➤ 686 ഹിസ്കീയാവിന് സൗഖ്യം വരുവാൻ പരുവിന്മേൽ പുരട്ടിയതെന്ത്?
Q ➤ 687. 'ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്ത് എന്ന് ചോദിച്ചതാര്?
Q ➤ 688. ഹിസ്കീയാവ് വീണ്ടും യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലുമെന്നതിനുള്ള എന്തുപാധിയാണ് യെശയ്യാവോടു ചോദിച്ചത്?