Malayalam Bible Quiz Isaiah Chapter 40

Q ➤ 698. അവൾ തന്റെ സകല പാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽ നിന്ന് ഇരട്ടിയായി പ്രാപിച്ചിരിക്കുന്നു' ആര്?


Q ➤ 699 മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജനപ്രദേശത്തു ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ'എന്നു പറഞ്ഞതാര്?


Q ➤ 700,സകല ജഡവും ഒരുപോലെ അതിനെ കാണും ഏതിനെ? യഹോവയുടെ മഹത്വത്തെ “എല്ലാ താഴ്വരയും നികന്നും, എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം' വേദഭാഗം കുറിക്കുക?


Q ➤ 701. 'പുല്ലുണങ്ങുന്നു. പൂവാടുന്നു. നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും ' എന്നു രേഖപ്പെടുത്തിയതെവിടെ?


Q ➤ 702. “നീ ഉയർന്ന പർവതത്തിലേക്കു കയറിചെല്ലുക' ആരോടാണ് ദൈവം ഇങ്ങനെ പറഞ്ഞത്?


Q ➤ 703. 'നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക' ദൈവം ആരോടാ നിങ്ങനെ പറഞ്ഞത്?


Q ➤ 704. സുവാർത്താദൂതിയാര്?


Q ➤ 705, യെഹൂദാനഗരങ്ങളോട് പറയേണ്ടുന്നതെന്താണ്?


Q ➤ 706. ഒരു ഇടയനെപ്പോലെ ആട്ടിൻ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യുന്നതാര്?


Q ➤ 707 തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും കാണപ്പെടുന്നതാര്?


Q ➤ 708 യഹോവയായ കർത്താവ് എന്തിനെയാണ് ഒരു മണൽത്തരിപോലെ എടുത്തുപൊക്കുന്നത്?


Q ➤ 709 ഒരു വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. എന്തിനെ ക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 710. മൂശാരി വിഗ്രഹം വാർക്കുമ്പോൾ ആരാണതിന്നു പൊന്നുകൊണ്ടു പൊതികയും വെള്ളി ചങ്ങലയും തീർക്കുന്നത്?


Q ➤ 711. ആകാശത്ത് ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർക്കാനുള്ള ഒരു കൂടാരത്തെ പോലെ വിരിക്കയും ചെയ്യുന്നതാര്?


Q ➤ 712. നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോട് തുല്യനാകും എന്നരുളിച്ചെ യ്തവനാര്?


Q ➤ 713. "എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു പറഞ്ഞതാര്? സംസാരിച്ചതാര്?


Q ➤ 714. യഹോവ എങ്ങനെയുള്ള ദൈവമാണ്?


Q ➤ 715. 'അവൻ ക്ഷീണിക്കുന്നില്ല; തളർന്നുപോകുന്നതുമില്ല. അവൻ ക്ഷീണിച്ചിരിക്കുന്നവനും ശക്തിയെ നൽകുന്നു ബലമില്ലാത്തവന് ബലം വർധിപ്പിക്കുന്നു ആര്?


Q ➤ 716. 'ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകുമ്പോൾ ഇടറിവീഴുന്നതാര്?


Q ➤ 717, ‘എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെ പോലെ ചിറകടിച്ചു കയറും; ക്ഷീണിച്ചു തളർന്നുപോകുന്നതാര്?


Q ➤ 718. ആരാണ് ഇടറിവീഴുന്നത്?


Q ➤ 719. യഹോവയെ കാത്തിരിക്കുന്നവർ എങ്ങനെയാവും?


Q ➤ 720. അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും' വേദഭാഗം കുറിക്കുക?


Q ➤ 721. "അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും' ആര്?


Q ➤ 722 അവർ ആരെപ്പോലെ ചിറകടിച്ചു കയറും?