Q ➤ 157, ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായ യെഹൂദാരാജാവാര്?
Q ➤ 158. ആഹാബിന്റെ കാലത്തു യെശുശലേമിന്നു നേരെ യുദ്ധം ചെയ്യാൻ പുറപ്പെട്ടുവന്ന അരാമ്യ രാജാവാര്? യിസ്രായേൽ രാജാവാര്?
Q ➤ 159. യിസ്രായേൽ രാജാവായ പേക്കഹ് ആരുടെ മകനായിരുന്നു?
Q ➤ 160, ഉസ്സീയാവിന്റെ മകൻ ആര്?
Q ➤ 161. യോഥാമിന്റെ മകൻ ആര്?
Q ➤ 162. മലാവിന്റെ മകൻ ആര് ?
Q ➤ 163 ആഹാസ് ഏതു രാജ്യത്തിന്റെ രാജാവായിരുന്നു?
Q ➤ 164 ആഹാസിന്റെ കാലത്ത് യെരുശലേമിനു നേരെ യുദ്ധത്തിനു വന്നവർ ആരെല്ലാം?
Q ➤ 165 ആഹാസിന്റെ കാലത്തെ അരാമരാജാവിന്റെ പേര് ?
Q ➤ 166 അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റു കൊണ്ട് ഉലയുമ്പോളെ ഉലഞ്ഞുപോയി' ആരുടെ?
Q ➤ 167 അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാൻ യഹോവയുടെ അരുളപ്പാടുപ്രകാരം ചെന്നവർ ആരെല്ലാം?
Q ➤ 168 യെശയ്യാവിന്റെ മകന്റെ പേര്?
Q ➤ 169 പുകയുന്ന രണ്ടു മുറിക്കൊള്ളികൾ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് ആരെയെല്ലാമാണ്?
Q ➤ 170. അറുപത്തഞ്ചു സംവത്സരത്തിനകം ജനമായിരിക്കാത്തവണ്ണം തകർന്നു പോകുന്നതാര്?
Q ➤ 171. അരാമിന്റെ തല ഏത്?
Q ➤ 172. ദമ്മേശെക്കിന്റെ തല എന്നു വിശേഷിപ്പിച്ചതാരെ?
Q ➤ 174, ശമര്യയുടെ തല എന്നു വിശേഷിപ്പിക്കുന്നതാരെ?
Q ➤ 175. “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല' എന്നു പറഞ്ഞിരിക്കുന്ന വേദഭാഗം?
Q ➤ 176 ഒരു അടയാളം ചോദിച്ചുകൊൾവാൻ യഹോവ ആഹാസിനോട് കല്പിച്ചപ്പോൾ ആഹാ സ് പറഞ്ഞതെന്ത്?
Q ➤ 177. യഹോവ അടയാളം ചോദിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ ചോദിക്കയില്ല. യഹോവയെ പരീക്ഷിക്കുകയും ഇല്ല എന്നു പറഞ്ഞതാര്?
Q ➤ 178. യഹോവ ആഹാസിനു നൽകിയ അടയാളം എന്ത്?
Q ➤ 179, ‘കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ഇമ്മാനുവേൽ എന്നു പേർ വിളിക്കും എന്നു രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങളേവ?
Q ➤ 180. കന്യക ഗർഭിണിയായി ജനിക്കുന്ന മകന്റെ പേര്?
Q ➤ 181. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ ഇമ്മാനുവേൽ എന്തുകൊണ്ട് ഉപജീവിക്കണം?
Q ➤ 182. മിസ്രയിമിലെ നദികളുടെ അറ്റത്തുനിന്നും അശൂർ ദേശത്തുനിന്നും യഹോവ ചൂളകുത്തി വിളിക്കുന്നതെന്തിന?
Q ➤ 183. കർത്താവു നദിക്കക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തി ആര്?
Q ➤ 184. മുള്ളും പറക്കാരയും കിടക്കുന്ന ദേശത്തേക്ക് മനുഷ്യർ എന്തെല്ലാം കൊണ്ടാണ് പോകുന്നത്?
Q ➤ 185, 1000 വെള്ളിക്കാശു വിലയുള്ള 1000 മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും പിടിച്ചുകിടക്കുന്നതെന്ത്?
Q ➤ 186. എന്തു പേടിച്ചാണ് തുമ്പാകൊണ്ടു കിളെച്ചുവന്ന മലകളിൽ ആരും പോകാത്തത്?
Q ➤ 187. 'അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളയാനും മാത്രം ഉതകും എന്ത്?