Malayalam Bible Quiz Isaiah Chapter 9

Q ➤ 208 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിനു തിമിരം നില്ക്കയില്ലെന്നു പ്രവചിച്ചതാര്?


Q ➤ 209. 'ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു അന്ധതമസ്സുള്ള ദേശത്തു പാർത്ത വരുടെമേൽ പ്രകാശം ഉദിച്ചു വേദഭാഗം കുറിക്കുക?


Q ➤ 210. ജനം ദൈവസന്നിധിയിൽ സന്തോഷിക്കുന്നത് എന്തുപോലെയാണ്?


Q ➤ 211. ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റേതായിട്ടുള്ളതെന്തെല്ലാമാണ് വിറകുപോലെ തിക്കു ഇരയായിത്തീരുന്നത്?


Q ➤ 212. 'നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും' വേദഭാഗം കുറിക്കുക?


Q ➤ 213. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും എന്ന് യെശയ്യാവ് ആരെക്കുറിച്ച് പ്രവചിക്കുന്നു?


Q ➤ 214. യേശുവിന്റെ പദവിയെപ്പറ്റി യെശയ്യാവ് പ്രവചിച്ചതെന്ത്?


Q ➤ 215. കർത്താവ് ആരിൽ അയച്ച വചനമാണ് യിസ്രായേലിന്മേൽ വീണത്?


Q ➤ 216. 'ഇഷ്ടികകൾ വീണുപോയെങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും എന്ന് ഡംഭത്തോടും ഹൃദയ ഗർവോടുംകൂടെ പറയുന്നതാര്?


Q ➤ 217. 'അവർ യിസായേലിനെ വായ്പിളർന്നു വിഴുങ്ങിക്കളയും' ആര്?


Q ➤ 218, ജനം സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാത്തതുകൊണ്ട് യഹോവ യിസ്രായേലിൽ നിന്ന് ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയുന്നതെന്തെല്ലാം?


Q ➤ 219. തല എന്നു പറയുന്നതാര്?


Q ➤ 220 വാൽ എന്നു പറയുന്നതാര്?


Q ➤ 221. മൂപ്പനും മാന്യപുരുഷനും തല; വാൽ ആര്?


Q ➤ 222. തീ പോലെ ജ്വലിക്കുന്നു, പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു. വനത്തിലെ പള്ളക്കാടു കളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടു പൊങ്ങുന്നു എന്ത്?


Q ➤ 223. ആരുടെ കോപം നിമിത്തമാണ് ദേശം ദഹിച്ചുപോയതും ജനം തീക്ക് ഇരയായതും?


Q ➤ 224, യെഹൂദയ്ക്ക് വിരോധമായിരിക്കുന്നവരിൽ ഇരുന്നവർ ആര്?


Q ➤ 225. അവർ ഇരുവരും യഹൂദക്കു വിരോധമായിരിക്കുന്നു' ആര്?