Malayalam Bible Quiz James Chapter 1 || മലയാളം ബൈബിൾ ക്വിസ് : യാക്കോബ്

1.എന്‍െറ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ എന്ത് ചെയ്യുവിന്‍ എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
A) ആനന്ദിക്കുവിന്‍
B) നന്ദി പറയുവിന്‍
C) സന്തോഷിക്കുവിന
D) സ്നേഹിക്കുവിന്‍
2."സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകിമറിയുന്ന എന്തിന് തുല്യനാണ്." യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
A) കടല്‍ തിരക്ക്
B) കടലിലെ ഓളങ്ങള്‍ക്ക്
C) വെള്ളത്തിന്‌
D) കടല്‍ കാറ്റിന്
3."പരീക്ഷിക്കപ്പെടുമ്പോൾ, താൻ ആരാലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ ".എന്നാണു പറയുന്നത് ?
A) പരിശുദ്ധാത്മാവിനാല്‍
B) ദൈവത്താലാണ്
C) ആത്മാവിനാല്‍
D) പിതാവിനാല്‍
4.പരീക്ഷകളെ ക്ഷമയോടെ സഹിക്കുന്നവന് എന്ത് ലഭിക്കും?
A) സ്വർഗം
B) മോക്ഷം
C) നിത്യജീവൻ
D) ജീവന്റെ കിരീടം
5."നിങ്ങൾ കേൾക്കുന്നതിൽ എന്ത് ഉള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം " എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
A) സന്നദ്ധത
B) പ്രതിബദധത
C) ശ്രദ്ധ
D) ആവശ്യം
6."നിങ്ങൾ എന്ത് കേൾക്കുക മാത്രം ചെയ്യുന്ന ആത്മാവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിന്‍. "
A) വചനം
B) നന്മകള്‍
C) നിയമം
D) വാക്ക്
7.പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ -----------?
A) ക്ഷമാശീലൻ
B) ഭാഗ്യവാൻ
C) സമർത്ഥൻ
D) സഹന ശീലൻ
8.അശുദ്ധിയും വർധിച്ചുവരുന്ന തിന്മയും ഉപേക്ഷിച്ചു, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ എന്തിനെ വിനയപൂര്‍വം സ്വീകരിക്കുവിന്‍ ?
A) നന്മ
B) കൃപ
C) ദൈവാനുഗ്രഹം
D) വചനത്തെ
9.യാക്കോബ് ശ്ളീഹാ ആർക്കു വേണ്ടിയാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്?
A) വിജാതീയർക്ക്
B) ഇസ്രായേൽകാർക്ക്
C) സമരിയാക്കാർക്ക്
D) ചിതറിപാര്‍ക്കുന്ന 12ഗോത്രങ്ങള്‍ക്ക്
10."ഇപ്രകാരം ----------------- തന്റെ ഉദ്യമങ്ങൾക്കിടക്കു മങ്ങി മറഞ്ഞു പോകും. പൂരിപ്പിക്കുക ?
A) അഹങ്കാരിയും
B) ധനികരും
C) ദരിദ്രരും
D) ദുഷ്ടരും
Result: