Malayalam Bible Quiz James Chapter 4 || മലയാളം ബൈബിൾ ക്വിസ് : യാക്കോബ്

1.നിങ്ങളോ ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ എന്ത് ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അധിക്ഷേപം
B) ആത്മപ്രശംസ
C) പരിഹാസം
D) സ്വയം പുകഴ്ച
2.നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന എന്തിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു . എന്ന തിരുവെഴുത്ത് വ്യഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ എന്നാണ് യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അരുപിയെ
B) സത്യത്തെ
C) ആത്മാവിനെ
D) കരുണയെ
3.നിങ്ങളുടെ ഇടയില്‍ എന്തൊക്കെ ഉണ്ടാകുന്നത്‌ എങ്ങനെയാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വഴക്കുകളും, തര്‍ക്കങ്ങളും
B) വാദങ്ങളും, പ്രതിവാദങ്ങളും
C) കുറ്റങ്ങളും, കുറവുകളും
D) തര്‍ക്കങ്ങളും, ഏറ്റുമുട്ടലുകളും
4.സഹോദരരെ നിങ്ങള്‍ പരസ്പരം എപ്രകാരം സംസാരിക്കരുത് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വെറുത്ത്
B) ചതിച്ചു
C) എതിര്‍ത്ത്
D) ദുഷിച്ചു
5.നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം എപ്രകാരം അഭിലഷിക്കുന്നു . എന്ന തിരുവെഴുത്ത് വ്യഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ എന്നാണ് യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വഞ്ചനയോടെ
B) അസൂയയോടെ
C) ദുഷ്ടതയോടെ
D) അനീതിയോടെ
6.ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ആരുടെ ശത്രുവാക്കുന്നു ?
A) മഹോന്നതന്റെ
B) ദൈവത്തിന്റെ
C) പുത്രന്റെ
D) പിതാവിന്റെ
7.ചെയ്യേണ്ട എന്ത് എതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) നന്മ
B) ന്യായം
C) നീതി
D) കരുണ
8.നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന എന്തില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അരാജകത്വത്തില്‍
B) നിരാശകളില്‍
C) അനീതിയില
D) ദുരാശകളില്‍
9.ചെയ്യേണ്ട നന്മ എതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ എന്ത് ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) തെറ്റ്
B) പാപം
C) അനീതി
D) കുറ്റം
10.ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് എന്ത് കൊടുക്കുകയും ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ക്യപ
B) രക്ഷ
C) നന്മ
D) പുണ്യം
Result: