Malayalam Bible Quiz Jeremiah Chapter 18

Q ➤ 340,'നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെ വെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും ആർക്കാണ് യഹോവയിങ്കൽനിന്നു ഇങ്ങനെ അരുളപ്പാടുണ്ടായത്?


Q ➤ 341. യഹോവയുടെ അരുളപ്പാടനുസരിച്ച് കുശവന്റെ വീട്ടിൽ പോയതാര്?


Q ➤ 342. ആരു കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രമാണ് അവന്റെ കയ്യിൽ ചീത്തയായിപ്പോയത്?


Q ➤ 343. ചീത്തയായ പാത്രം തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തതാര്?


Q ➤ 344. കുശവന്റെ കയ്യിൽ കളിമണ്ണ് ഇരിക്കുന്നതുപോലെ യഹോവയുടെ കയ്യിൽ ഇരിക്കുന്നതാര്?


Q ➤ 345. 'ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തരും താന്താന്റെ ദുഷ്ടഹൃദ യത്തിലെ ശാഠ്യം പ്രവർത്തിക്കും' എന്നു പറഞ്ഞതാര്?


Q ➤ 346. യഹോവയോടു അതിഭയങ്കരമായുള്ളതു ചെയ്തതാര്?


Q ➤ 347, വയലിലെ പാറയെ വിട്ടുമാറാത്തതെന്ത്?


Q ➤ 348. ദൈവത്തിന്റെ ജനം ദൈവത്തെ മറന്ന് ആർക്കാണ് ധൂപം കാട്ടുന്നത്?


Q ➤ 349. 'കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർഥദിവ സത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത കാണിക്കും ആരെക്കുറിച്ചാണ് യഹോവ ഇപ്രകാരം അരുളിച്ചെ യ്തത്?


Q ➤ 350.പുരോഹിതന്റെയും ജ്ഞാനിയുടെയും പ്രവാചകന്റെയും പക്കൽ ഇല്ലാതെപോകയില്ല എന്നു പറയുന്നതെന്തെല്ലാമാണ്?


Q ➤ 351. 'വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം' എന്നു പറഞ്ഞവർ ആരെല്ലാം?


Q ➤ 352, 'യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ' എന്നു പറയുന്നത് ആരെക്കുറിച്ചാണ്?