Malayalam Bible Quiz Jeremiah Chapter 20

Q ➤ 360 യഹോവയുടെ ആലയത്തിനു പ്രധാന വിചാരകനുമായിരുന്ന പുരോഹിതനാര്?


Q ➤ 361. പശ്ഹൂർ പുരോഹിതന്റെ പിതാവാര്?


Q ➤ 362. യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമിൻ ഗോപുരത്തിലെ ആ മത്തിൽ ഇട്ട് പുരോഹിതനാര്?


Q ➤ 363. യിരെമ്യാവിനെ അടിച്ച ആലയ വിചാരകൻ ആര്?


Q ➤ 364. എവിടുത്തെ ആമത്തിലാണ് യിരെമ്യാവിനെ ഇട്ടത്?


Q ➤ 365. യിരെമ്യാവിനെ ആമത്തിൽ ഇട്ടതാര്?


Q ➤ 366. യഹോവ പശ്ഹൂർ പുരോഹിതനെ വിളിച്ച പേരെന്ത്?


Q ➤ 367, മാഗോർമിസ്സാബീബ് എന്ന പേരിന്റെ അർത്ഥം?


Q ➤ 368. തനിക്കുതന്നെയും സകല സ്നേഹിതന്മാർക്കും യഹോവ ഭീതിയാക്കിത്തീർത്തതാരെ?


Q ➤ 39. എല്ലാ യെഹൂദയെയും ആരുടെ കയ്യിൽ ഏല്പിക്കും എന്നാണ് യഹോവ യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്?


Q ➤ 370. നീയും നിന്റെ വീട്ടിൽ പാർക്കുന്ന എല്ലാവരും ബാബേൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; അവിടെ നീയും നിന്റെ സകല സ്നേഹിതന്മാരും മരിക്കയും അടക്കപ്പെടുകയും ചെയ്യും' ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 371. ഇടവിടാതെ പരിഹാസവിഷയമായിത്തീർന്ന പ്രവാചകനാര്?


Q ➤ 372. സംസാരിക്കുമ്പോഴൊക്കെയും നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ചു യഹോവയോട് ആവ ലാതി പറഞ്ഞവൻ ആര്?


Q ➤ 373. യഹോവയുടെ വചനം ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായതാർക്ക്?


Q ➤ 374. എന്താണ് തനിക്കു ഇടവിടാതെ നിന്ദക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു എന്നു യിരെമ്യാവ് പറഞ്ഞത്?


Q ➤ 375. 'സർവതഭീതി, ഞാൻ പലരുടേയും ഏഷണി കേട്ടിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 376. 'യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടു കൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല' എന്നു പറഞ്ഞതാര്?


Q ➤ 377. 'യഹോവയ്ക്കു പാട്ടുപാടുവിൻ, യഹോവയെ സ്തുതിപ്പിൻ; അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്റെ കയ്യിൽ നിന്നു വിടു വിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 378. 'ഞാൻ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ' എന്നു പറഞ്ഞ പ്രവാചകനാര്?


Q ➤ 379, ജന്മദിവസത്തെ ശപിച്ച പ്രവാചകനാര്?


Q ➤ 380. 'കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തിൽനിന്നു പുറത്തുവ ന്നത് എന്തിന്? എന്നു ചോദിച്ചതാര്?


Q ➤ 381. 'നിനക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു എന്ന് എന്റെ അപ്പനോടു അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ' എന്നു പറഞ്ഞതാര്?


Q ➤ 382. സ്വന്തം അപ്പൻ, യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ എന്നു പറഞ്ഞതാര്?