Malayalam Bible Quiz Jeremiah Chapter 23

Q ➤ 414, “അവ ഇനി പേടിക്കയില്ല. ഭൂമിക്കയില്ല, കാണാതെ പോകയുമില്ല' ഏവ? കാരണമെന്ത്?


Q ➤ 415. തന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ആർക്കാണ് അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നത്?


Q ➤ 416. 'ഇതാ, ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും' എന്നു ആരോടാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 417. 'അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും' ആര്?


Q ➤ 418. അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു എന്തുപേർ പറയും എ ന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ 419. യഹോവ നിമിത്തവും യഹോവയുടെ വിശുദ്ധവചനങ്ങൾ നിമിത്തവും വീഞ്ഞുകുടിച്ചു ലഹരി പിടിച്ചവനെപ്പോലെ യായിത്തീർന്നവനാര്?


Q ➤ 420.ഒരുപോലെ വഷളന്മാരായിരിക്കുന്നു എന്നു യിരെമ്യാവു പറഞ്ഞ രണ്ടു ശുശ്രൂഷവൃന്ദങ്ങൾ ഏവ?


Q ➤ 421. എന്റെ ആലയത്തിലും അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു ആരുടെ?


Q ➤ 422. ആരുടെ വഴിയാണ് അവർക്ക് ഇരുട്ടത്ത് വഴുവഴുപ്പ് ആയിരിക്കും എന്ന് യിരെമ്യാവ് പറഞ്ഞത്?


Q ➤ 423. ബാലിന്റെ നാമത്തിൽ വന്ന് പ്രവചിച്ചു യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞവർ ആര്?


Q ➤ 424.എവിടുത്തെ പ്രവാചകന്മാരാണ് വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നത്?


Q ➤ 425 അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു. അവരെല്ലാവരും എനിക്കു സൊദോംപോലെയും അതിലെ നിവാ സികൾ ഗൊമോറപോലെയും ഇരിക്കുന്നു ആര്?


Q ➤ 426. ആരെയാണ് യഹോവ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കുന്നത്?


Q ➤ 427 വഷളത്വം ദേശത്തെല്ലാടവും പരന്നത് ആരിൽ നിന്നാണ്?


Q ➤ 428. പ്രവാചകന്മാർ യഹോവയുടെ വായിൽ നിന്നുള്ളതല്ലാത്തതെന്താണ് പ്രവചിക്കുന്നത്?


Q ➤ 429. 'അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും എന്ത്?


Q ➤ 430. എപ്പോൾ വരെയാണ് യഹോവയുടെ കോപം മാറാത്തത്?


Q ➤ 431. 'ഞാൻ സമീപസ്ഥാനായ ദൈവം മാത്രം ആകുന്നുവോ? ദുര്സ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാട് വേദഭാഗം എഴുതുക?


Q ➤ 432. ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനാര്?


Q ➤ 433. എന്തു പറഞ്ഞാണ് യഹോവയുടെ നാമത്തിൽ പ്രവാചകന്മാർ ദോഷ പ്രവചിക്കുന്നത്?


Q ➤ 434. സ്വപ്നം കണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ, എന്റെ വചനം ലഭിച്ചിരിക്കുന്നവർ വചനം വിശ്വസ്തതയോടെ പ്രസ് താവിക്കട്ടെ' വേദഭാഗം ഏത്?


Q ➤ 435. വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്ന യഹോവയുടെ അരുളപ്പാട് പ്രസ്താവിച്ചതാര്?


Q ➤ 436. തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും ഇരിക്കുന്നതെന്ത്?


Q ➤ 437. തങ്ങളുടെ നാവെടുത്തു എന്തുപറയുന്ന പ്രവാചകന്മാർക്കാണു താൻ വിരോധമാകുന്നു എന്ന് യഹോവ അരുളി ചെയ്തത്?


Q ➤ 438, വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു എന്തെല്ലാം കൊണ്ടു തന്റെ ജനത്തെ തെറ്റിച്ചുകളയുന്നവരാണ് യഹോവയ്ക്കു വിരോധമാകുന്നത്?


Q ➤ 439. 'യഹോവയുടെ ഭാരം' എന്നു പറഞ്ഞിരിക്കുന്നതെന്തിനെയാണ്?


Q ➤ 40. പ്രവാചകനോ പുരോഹിതനോ ജനമോ എന്തുപറഞ്ഞാലാണ് യഹോവ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കുന്നത്?


Q ➤ 441. 'യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു? എന്നു ചോദിക്കേണ്ടത് ആരോടാണ്?


Q ➤ 442. യഹോവയുടെ ഭാരം എന്നു പറയുന്നവർക്കു യഹോവ നൽകുന്ന ശിക്ഷയെന്ത്?