Malayalam Bible Quiz Jeremiah Chapter 32

Q ➤ 566 യെരുശലേമിനെ നിരോധിച്ചത് ഏത് ബാബേൽരാജാവിന്റെ സൈന്യം ആയിരുന്നു?


Q ➤ 567. യെഹൂദാരാജാവായ സിദെക്കീയാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് അടക്കപ്പെട്ടിരുന്ന പ്രവാചകനാര്?


Q ➤ 568. കലയരുടെ കയ്യിൽ നിന്ന് ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും' എന്ന് യഹോവ അ രുളിച്ചെയ്തത് ആരെക്കുറിച്ചാണ്?


Q ➤ 569 അവൻ ഇവനുമായി വായോടു വായ് സംസാരിക്കയും കണ്ണോടു കണ്ണു കാണുകയും ചെയ്യും' ആര് ആരുമായി?


Q ➤ 570. യിരെമ്യാവിന്റെ ഇളയപ്പന്റെ പേര്?


Q ➤ 571. യെരുശലേമിന് ചരമഗീതം എഴുതിയെന്നു കരുതാവുന്ന ബൈബിൾ വ്യക്തി? യിരെമ്യാവ് ഹനമെയേൽ ആരുടെ മക നായിരുന്നു?


Q ➤ 573. അനാഥോത്തിലെ തന്റെ നിലം യിരെമ്യാവിനു നൽകിയതാര്?


Q ➤ 574, യഹോവയുടെ അരുളപ്പാട് അനുസരിച്ച് നിലം വാങ്ങിയവൻ ആര്?


Q ➤ 575 അവകാശം നിനക്കുള്ളതല്ലോ,വീണ്ടെടുപ്പും നിനക്കുള്ളത്. നീ അതു മേടിച്ചുകൊളളണം. ആര് ആരോട് പറഞ്ഞു?


Q ➤ 576. എവിടുത്തെ നിലമാണ് ഹനമെയേലിനോടു യിരെമ്യാവ് വാങ്ങിയത്?


Q ➤ 577. യിരെമ്യാവ് ഹനമെയേലിനോടു വാങ്ങിച്ച നിലത്തിന്റെ വില എത്ര?


Q ➤ 578. ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം പണം തുലാസിൽ തൂക്കിക്കൊടുത്തു വസ്തു ഇടപാട് നടത്തിയതാര്?


Q ➤ 579, യിരെമ്യാവ് എഴുതി വാങ്ങിയ ആധാരം ആരെയാണ് ഏല്പിച്ചത്?


Q ➤ 580, മഹസയാവിന്റെ മകനായ നേര്വാവിന്റെ മകനാര്?


Q ➤ 581. ആധാരങ്ങൾ മൺപാത്രത്തിൽ സൂക്ഷിച്ചതാര്?


Q ➤ 582. ആധാരങ്ങളെ മേടിച്ച് അവ ഏറിയകാലം നില്പാൻ തക്കവണ്ണം ഒരു മൺപാത്രത്തിൽ വെക്കുക' എന്ന് യിരെമാവ് കല്പിച്ചതാരോടാണ്?


Q ➤ 583. 'അയ്യോ, യഹോവയായ കർത്താവേ, നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 584 യഹോവ ദയ കാണിക്കുന്നതിന്റെ പരിധി എത്ര?


Q ➤ 585 ‘മഹത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം: നീ ആലോചനയിൽ വലിയ വനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു' എന്നു യഹോവയോടു പ്രാർഥിച്ചതാര്?


Q ➤ 586. ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആര്?


Q ➤ 587. ഓരോരുത്തന്നു അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നതാര്?


Q ➤ 588. യിസ്രായേൽ ജനത്തെ യഹോവ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതെന്തിനാലാണ്?


Q ➤ 589. 'ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു. എനിക്കു കഴിയാത്ത വല്ല കാര്യവുമുണ്ടോ? ആര് ആരോടു പറഞ്ഞു?


Q ➤ 590 ബാല്യം മുതൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതുമാത്രം ചെയ്തുവന്നവർ ആരെല്ലാം?


Q ➤ 591. തങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു യഹോവയെ കോപിപ്പിച്ചവർ ആര്?


Q ➤ 592. മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു ഏതു താഴ്വരയിലാണ് യിസ്രായേൽമ ക്കളും യെഹൂദാമക്കളും കൂട്ടരും ബാലിന്റെ പൂജാഗിരികളെ പണിതത്?


Q ➤ 593. വാളും ക്ഷാമവും മഹാമാരിയും ഹേതുവായി കല്ദയരുടെ കയ്യിലേല്പിക്കപ്പെട്ട നഗരമേത്?


Q ➤ 594. ഏകമനസ്സും ഏകമാർഗവും നൽകുന്നതാര് ?


Q ➤ 595. വിട്ടുപിരിയാതെ നന്മ ചെയ്തുകൊണ്ടിരിക്കും' എന്നിങ്ങനെ യിസ്രായേലിനോടു ശാശ്വതനിയമം ചെയ്തതാര്?


Q ➤ 596. തന്റെ ജനം തന്നെ വിട്ടുമാറാതെയിരിക്കാൻ യഹോവ അവരുടെ ഹൃദയത്തിലാക്കിയതെന്ത്?