Q ➤ 118. എന്തുചെയ്താൽ നീ അലഞ്ഞുനടക്കേണ്ടി വരികയില്ല എന്നാണ് യഹോവ യിസായേലിനോട് അരുളിച്ചെയ്തത്?
Q ➤ 119. മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ തരിശുനിലം ഉഴുവിൻ എന്നു യഹോവ അരുളിച്ചെയ്തതാരോട്?
Q ➤ 120. 'നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളവിൻ' ആര് ആരോടു പറഞ്ഞു?
Q ➤ 121. എവിടെ അറിയിച്ചു. എന്തിൽ പ്രസിദ്ധമാക്കിയാണ് ദേശത്തു കാഹളം ഊതേണ്ടത്?
Q ➤ 122. ആർക്കാണു കൊടി ഉയർത്തേണ്ടത്?
Q ➤ 123. എവിടെ നിന്നാണ് അനർത്ഥവും വലിയ നാശവും വരുന്നത്?
Q ➤ 124. 'അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും, പുരോഹിതന്മാർ ശ്രമിച്ചും പ്രവാചക ന്മാർ സ്തംഭിച്ചും പോകും എന്ന്?
Q ➤ 125. പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്ന അരുളപ്പാട് അറിയിച്ചതാര്?
Q ➤ 126, 'പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ജനത്തെയും യെരുശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ' എന്നു പറഞ്ഞതാര്?
Q ➤ 127. "നീ രക്ഷിക്കപ്പെടേണ്ടതിനു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളം' എന്നു യഹോവ അരുളിച്ചെയ്തതാരോട്?
Q ➤ 128. ഏതു മലയിൽ നിന്നാണ് അനർഥത്തെ പ്രസിദ്ധമാക്കുന്നത്?
Q ➤ 129. കോട്ട വളയുന്നവർ ദൂരദേശത്തുനിന്നുവന്ന് ഏതു പട്ടണങ്ങൾക്കു നേരെയാണ് ആർപ്പുവിളിക്കുന്നത്?
Q ➤ 130. ഭൂമിയെ പാഴും ശൂന്യവുമായും ആകാശത്തെ പ്രകാശമില്ലാതെയും പർവതങ്ങളെ വിറക്കുന്നതായും കുന്നുകളെ ആടി ക്കൊണ്ടിരിക്കുന്നതായും കണ്ടതാര്?
Q ➤ 131. ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നത് കണ്ട് പ്രവാചകനാര്?
Q ➤ 132. ആരുടെയൊക്കെ ആരവം നിമിത്തമാണ് നഗരവാസികൾ ഓടിപ്പോകുന്നത്?
Q ➤ 133. 'അവർ പള്ളക്കാടുകളിൽ ചെന്നു പാറകളിന്മേൽ കയറുന്നു' ആര്? നഗരവാസികൾ എന്തൊക്കെ ചെയ്താണ് യിസ്രായേൽ ജനം വ്യർഥമായി സൗന്ദര്യം വരുത്തുന്നത്?
Q ➤ 134. ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂൽ കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കം പോലെയും കേട്ട ശബ്ദം ആരുടേതായിരുന്നു?
Q ➤ 135. നെടുവീർപ്പിട്ടും കൈമലർത്തിയും കൊണ്ട് 'അയ്യോ കഷ്ടം! എന്റെ പ്രാണൻ കുലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോ കുന്നു' എന്നു പറഞ്ഞതാര്?